പത്താം ക്ലാസ് പാസായവര്‍ക്ക് ഹൈക്കോടതിയില്‍ ജോലി നേടാം. കേരള ഹൈക്കോടതിയില്‍ വാച്ച് മാന്‍ തസ്തികയിലേക്കാണ് നിയമനം. നാല് ഒഴിവുകളാണുള്ളത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികള്‍ കായികമായി ക്ഷമതയുള്ളവരായിരിക്കണം. താല്പര്യമുള്ളവര്ക്ക് കേരള ഹൈക്കോടതിയുടെ www.hckrecruitment.nic.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
അപേക്ഷകര്‍ എസ്എസ്എല്‍സി പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത നേടിയിരിക്കണം. പത്താം ക്ലാസിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. കൂടാതെ കായിക ക്ഷമതയുണ്ടായിരിക്കുകയും വേണം. ജോലിക്കനുസരിച്ച് രാത്രിയും പകലും ജോലിയെടുക്കാന്‍ തയ്യാറാവണം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,400 മുതല്‍ 55,200 രൂപ വരെയാണ് ശമ്പളം.
പൊതുവിജ്ഞാനം, ആനുകാലികം, റീസണിങ്, മെന്റല്‍ എബിലിറ്റി, ജനറല്‍ ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 100 മാര്‍ക്കിന്റെ അഭിരുചി പരീക്ഷയാണ് നടത്തുക.ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങളുണ്ടായിരിക്കും. 10 മാര്‍ക്കിന്റെ അഭിമുഖ പരീക്ഷയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടാകും. അപേക്ഷകര്‍ 1987 ജനുവരി ഒന്നിനും 2005 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടിക ജാതി/ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, ഒബിസി വിഭാഗത്തിന് മൂന്ന് വര്‍ഷവും വയസ് ഇളവുണ്ട്.
പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. അല്ലാത്തവര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. പണം ഓണ്‍ലൈനായി അടയ്ക്കേണ്ടതാണ്. നിലവില്‍ 10 പരീക്ഷ കേന്ദ്രങ്ങളാണ് തീരുമാനിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ഥികളുടെ എണ്ണം അനുസരിച്ച് കേന്ദ്രങ്ങളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: