വയനാട്: വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹൈക്കോടതി വിശദീകരണം ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. എന്ത് സാഹചര്യത്തിലാണ് ക്ഷേത്രഫണ്ട് സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചതെന്ന് സർക്കാരും ബോർഡും വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിന്നും മാറ്റി ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. മലബാർ ദേവസ്വം ബോർഡിനോടാണ് കോടതി വിശദാകരണം തേടിയത്. പത്തുവർഷത്തിലേറെയായി സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെന്ന് ക്ഷേത്രട്രസ്റ്റികൾ കോടതിയിൽ പറഞ്ഞു. ക്ഷേത്രത്തിന്റെ കണക്കുകളിൽ കൃത്യമായ ഓഡിറ്റ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി ബോർഡിനോട് നിർദ്ദേശിച്ചു.
ലോക്കൽ ഫണ്ട് ലോക്കൽ ഫണ്ട് ഓഡിറ്റിൽ ചൂണ്ടിക്കാണിച്ച അപാകതകൾ ദേവസ്വം ബോർഡ് പരിഹരിച്ചോ എന്നതും പരിശോധിക്കണം.ഹർജിയിൽ സർക്കാരിനെ കോടതി കക്ഷി ചേർത്തു.
ഗുരുവായൂരിലെ വരുമാനത്തെപ്പറ്റിയും സംശയം
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഫണ്ടും സഹകരണബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഒരു ഭക്തന്‍ ഈയിടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അധികം ഫണട്ും ദേശസാല്‍കൃത ബാങ്കുകളില്‍ തന്നെയാണെന്നും ചെറിയൊരു തുക രണ്ട് സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: