മട്ടാഞ്ചേരി: കൊച്ചിയിലെ പരദേശി സെനഗോഗിന് ( ജൂതപ്പള്ളി ) കനത്ത സുരക്ഷയൊരുക്കി പോലീസ്. ജൂതപ്പള്ളിക്ക് സമീപത്തുള്ള മൈതാനം, വഴിയോരങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ നീരീക്ഷണ വലയത്തിലാക്കണമെന്നാവശ്യപ്പെട്ട് ജൂടൗണ്‍ വ്യാപാരി കൂട്ടം പോലീസ് അധികൃതര്‍ക്ക് നിവേദനം നല്കി. ഇസ്രയേല്‍ – പാലസ്തീന് യുദ്ധഭീതി സാഹചര്യത്തിലാണ് ജൂത പള്ളിക്ക് പ്രത്യേക സുരക്ഷയൊരുക്കിയത്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഏറെ പഴക്കമാര്‍ന്ന ജൂത ദേവാലയങ്ങളിലൊന്നാണ് കൊച്ചി പരദേശിസേനഗോഗ്. ദേശീയ സംരക്ഷിത സ്മാരകമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊച്ചി ജൂതപള്ളി ഏറെ സവിശേഷതയാര്‍ന്നതാണ്. ആഭ്യന്തര -വിദേശ വിനോദ സഞ്ചാരികളായി ആയിരങ്ങളാണ് കൊച്ചി ജൂതപ്പള്ളി സന്ദര്‍ശനത്തിനെത്തുന്നത്.
ഒരു എസ്ഐയുടെ കീഴില്‍ എട്ട് പോലീസുകാരാണ് സുരക്ഷ ചുമതലയിലുള്ളത്. അനിവാര്യ ഘട്ടത്തില്‍ പ്രവര്ത്ത നത്തിന് സായുധ കമാന്‍ഡോകളും സജ്ജരാണ്. മെറ്റല്‍ ഡിറ്റക്ടര്‍ ദേഹപരി ശോധന എനിവയ്ക്ക് ശേഷമാണ് സന്ദര്‍ശകരെ കടത്തിവിടുന്നത്. ജൂതപ്പള്ളിയും പരിസരവും കടുത്ത നിരീക്ഷണത്തിലുമാണ്. നിലവിലെ സാഹചര്യത്തില്‍ ജൂത പള്ളിയും പരിസരവും സി.സി.ടി.വി ക്യാമറാ നിരീക്ഷണത്തിലാക്കണമെന്ന് വ്യാപാരി കൂട്ടായ്മ പോലീസ് കമ്മീഷണര്‍ക്ക് നിവേദനം നല്കി.
മട്ടാഞ്ചേരിയിലെ പുരാവസ്തു വില്പന കേന്ദ്രങ്ങളിലെറെയും കാശ്മീരില്‍ നിന്നു മെത്തി കച്ചവടം നടത്തുന്നവരാണ്. പള്ളി മൈതാനത്ത് അനധികൃതമായ വാഹന പാര്‍ക്കിങ്ങ്, കെട്ടിട നിര്‍മ്മാണസാമഗ്രികള്‍, ജൂതപ്പള്ളി യാത്രവഴികളില് കടന്നുകയറ്റം എന്നിവ നിയന്ത്രിക്കണമെന്നും വ്യാപാരികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: