തിരുവനന്തപുരം: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നാളെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. നവരാത്രി വിഗ്രഹങ്ങൾ ഘോഷയാത്രയായി പള്ളിച്ചലിൽ രാവിലെ പത്ത് മണിയോടെ എത്തും. ശേഷം നേമത്ത് നിന്ന് രണ്ടിന് കരമനയിലും വൈകിട്ട് 6.30-ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തും.
ഘോഷയാത്ര കടന്നു പോകുമ്പോൾ പള്ളിച്ചൽ മുതൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുള്ളതിനാലാണ് ഗതാഗത ക്രമീകരണങ്ങൾക്ക് വേണ്ടിയുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. ഹെവി ഉൾപ്പെടെ ഒരു വാഹനവും ഘോഷയാത്ര കടന്നു പോകുന്ന റോഡുകളിൽ പാർക്ക് ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്. പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കരമന ആവടിയമ്മൻ ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര എത്തുന്ന സമയം കരമന കിള്ളിപ്പാലം റോഡിലൂടെ ഗതാഗതം തിരിച്ചു വിടുന്നതായിരിക്കും. ഈ സമയം കരമന ഭാഗത്ത് നിന്ന് തമ്പാനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൽപ്പാളയം കുഞ്ചാലുമൂട് പൂജപ്പുര-ജഗതി തൈക്കാട് ഭാഗത്തേക്കാകും തിരിച്ചു വിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: