തിരുവനന്തപുരം:: സംസ്ഥാനത്ത് ദരിദ്രരോ ദാരിദ്രമോ ഇല്ലന്നും യൂറോപ്യന്‍ രാജ്യങ്ങളിലെ ജീവിത രീതിയാണെന്നു പറയുന്നത് തെറ്റാണെന്ന് രേഖകള്‍. സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ 64,000 ത്തോളം കുടുംബങ്ങള്‍ അതിയായ ദാരിദ്ര്യമനുഭവിക്കുന്നവരായി കണ്ടെത്തിയതായി മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു.
സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഓരോ ജില്ലയിലെയും വികസന പ്രശ്‌നങ്ങളും ഭരണപരമായ വിഷയങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിച്ച മേഖലാ അവകലോകന യോഗങ്ങളില്‍ ദാരിദ്രം പ്രഥമ പരിഗണന നല്‍കി പരിശോധിച്ചതായിട്ടാണ് മുഖ്യമന്ത്രി പറഞ്ഞത്
.വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പിന് നിർദേശങ്ങൾ നൽകി. ‘അവകാശം അതിവേഗം’ പദ്ധതിയിലൂടെ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ഇതിന്റെ ഭാഗമായി തീരുമാനമെടുത്തിട്ടുണ്ട്. 2025 ഓടെ നമ്മുടെ സംസ്ഥാനത്തെ പൂർണ്ണമായും അതിദാരിദ്ര്യ മുക്തമാക്കാൻ സാധിക്കുമെന്നാണ് കണ്ടത്. അതിദാരിദ്ര്യ ബാധിതരായി കണ്ടെത്തിയ കുടുംബങ്ങളിലെ 93 ശതമാനത്തേയും 2024ൽ നവംബർ ഒന്നോടെ അതിദാരിദ്ര്യമുക്തരാക്കാൻ കഴിയും. അദ്ദേഹം പറഞ്ഞു.











