ജെറുസലേം: ഇസ്രയേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്ന് ഹമാസ് ഭീകരസംഘടനയുടെ കമാൻഡർ മഹ്‌മൂദ് അൽ സഹർ. ലോകം മുഴുവൻ തങ്ങളുടെ നിയമത്തിന് കീഴിൽ വരുമെന്നും ആഗോള മേധാവിത്വമാണ് അഭിലാഷമെന്ന് ഹമാസ് ഭീകരനേതാവ് പറയുന്നു.
അനീതിയോ അടിച്ചമർത്തലോ ഇല്ലാതെ സാവധാനത്തിൽ 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയൊന്നാകെ ഹമാസിന്റെ നിയമത്തിന് കീഴിലാകും. പലസ്തീൻ ജനതയ്‌ക്കും ലെബനൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും തുടരുന്ന ആക്രമണങ്ങൾ അവസാനിക്കും, സഹർ വീഡിയോ സന്ദേശത്തിൽ പറയുന്നു. വിവിധ അറബ് രാജ്യങ്ങളിൽ പലസ്തീനികൾക്കെതിരെയും അറബികൾക്കെതിരെയും നടക്കുന്ന അനീതിയും അടിച്ചമർത്തലും അക്രമങ്ങളും കുറ്റകൃത്യങ്ങളും ഇല്ലാത്ത ഒരു സംവിധാനത്തിലേക്ക് എത്തിച്ചേരും – സഹർ പറയുന്നു.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഹമാസിനെതിരായ പോരാട്ടം തുടരാനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിറക്കി, പലസ്തീൻ ഗ്രൂപ്പിലെ ഓരോ അംഗവും ‘മരിച്ച മനുഷ്യനാണെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് എന്നാൽ ദാഇയേഷ് (ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്) ആണ്. ലോകം ദായേഷിനെ അവസാനിപ്പിച്ചതു പോലെ ഞങ്ങൾ ഹമാസിനെ ഇല്ലാതാക്കും. ഹമാസിലെ എല്ലാ അംഗങ്ങളും മരിച്ച മനുഷ്യരാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യേവെ നെതന്യാഹു പറഞ്ഞു.
Comme le disait le commandant du Hamas Mahmoud Al-Zahar
"La planète entière sera sous notre loi ; il n'y aura plus de juifs ni de traîtres chrétiens"
Et la France continue d'accueillir les soldats djihadistes. pic.twitter.com/QucNDDZTI5
— 🇫🇷 Daemon 🇫🇷 (@DaemonTT3) October 11, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: