ഉപയോക്താക്കള്‍ക്ക് നിരന്തരം ഓഫറുകളും കിഴിവുകളും നല്കുന്ന ടെലികോം കമ്പനിയാണ് വിഐ. കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കുന്ന റീചാര്‍ജ് പ്ലാനുകള്‍ നല്കുന്നതില് ഢശ പേരുകേട്ടതാണ് വിഐ. ഏറ്റവും ഒടുവിലായി ഹോട്ട്സ്റ്റാര്‍ പ്ലനുകള്‍ പുറത്തിറക്കിയിരിക്കുകയാണ് വിഐ.
ഏഴ് പ്ലാനുകളാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനായി ലഭിക്കുന്നത്. 151 രൂപ മുതല്‍ 3099 രൂപ വരെയുള്ള പ്ലാനുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ആദ്യത്തേത് 151 രൂപയുടെ പ്ലാനാണ്. 30 ദിവസ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. മൊത്തം 8 GB ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും. 3 മാസത്തേക്കുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആക്സസാണ് ഇതിലുള്ളത്. എന്നാല്‍ മൊബൈല്‍ സബ്സ്ക്രിപ്ഷന് മാത്രമാണ് ലഭിക്കുന്നത്.
അണ്‍ലിമിറ്റഡ് കോളുകളും 100 SMSകളും 2.5 GB ഡാറ്റയും പ്രതിദിനം ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണ് 399 രൂപയുടേത്. 28 ദിവസമാണ് വാലിഡിറ്റി. 3 മാസത്തേക്ക് സൗജന്യമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മൊബൈല്‍ സബ്സ്ക്രിപ്ഷന് ലഭിക്കും. ദിവസനേ 3 GB ഡാറ്റയും മൂന്ന് മാസത്തേക്ക് സൗജന്യമായി ഹോട്ട് സ്റ്റാറും ലഭിക്കുന്ന പ്ലാനാണ് വിഐയുടെ 499 രൂപയുടെ പ്ലാന്‍. ഡിസ്നി ഹോട്ട്സ്റ്റാറിന്റെ ഒരു വര്‍ഷത്തേക്കുള്ള സബ്സ്ക്രിപ്ഷനാണ് വേണ്ടതെങ്കില്‍ 601 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. 28 ദിവസം കാലാവധി വരുന്ന വിഐയുടെ റീചാര്‍ജ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും 100 SMSകളും കൂടാതെ ദിവസവും 3GB ഡാറ്റയും ലഭിക്കുന്നു.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഫ്രീയായി ലഭിക്കുന്ന പ്ലാന്‍ ആണ് 901 രൂപയുടേത്. 70 ദിവസമാണ് വാലിഡിറ്റി. ദിവസേന 100 SMS, അണ്‍ലിമിറ്റഡ് കോളുകളും, 3 GB ഡാറ്റയും പ്ലാനില്‍ ലഭ്യമാകും. 901 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ എല്ലാ സ്ട്രീമിങ് പരിപാടികളും ഫ്രീയായി ആസ്വദിക്കാം. ഒരു വര്‍ഷത്തേക്ക് ഹോട്ട്സ്റ്റാര്‍ ലഭ്യമാകുന്ന മറ്റൊരു പ്ലാനാണ് 1,066 രൂപയുടേത്. എന്നാല്‍ മൊബൈല്‍ സബ്സ്ക്രിപ്ഷന് മാത്രമാണ് ഇതിലുള്ളത്. വിഐ മൂവിസും വിഐ ടിവിയും ആസ്വദിക്കാനും ഈ പ്ലാന്‍ ധാരാളം. ദിവസേന 2ജിബി ഡാറ്റയും 100 SMSഉം കൂടാതെ അണ്‍ലിമിറ്റഡ് കോളുകളും ഈ പ്ലാനില്‍ ലഭിക്കുന്നതാണ്. വിഐയുടെ വാര്‍ഷിക പ്ലാനാണ് 3,099 രൂപയുടേത്. 2ജിബി ഡാറ്റയും 100 SMSഉം അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: