തൊടുപുഴ: വാഹനാപകടത്തില്‍ മരിച്ച പള്ളിപീടിക ഒറ്റയാനില്‍ ഒ.പി. രാധാകൃഷ്ണന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിലാണ് സംസ്കാരം. ഇസ്രായേലിലെ യുദ്ധഭൂമിയില്‍ നിന്ന് ഭാര്യ മായക്ക് നാട്ടിലെത്താന്‍ കഴിയാതിരുന്നതിനാല്‍ സംസ്കാരം മാറ്റിവച്ചിരിക്കുകയായിരുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരന് ഇസ്രായേലിലെ ഭാരത എംബസിയുമായി ബന്ധപ്പെട്ടാണ് മായക്ക് പെട്ടെന്ന് നാട്ടിലെത്താനുള്ള അവസരമൊരുക്കിയത്. ഇസ്രായേല്‍ സര്‍ക്കാര്‍ വാഹനത്തില്‍ വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്ന് ഇന്നലെ വൈകിട്ട് ദുബായിലെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ മായ നാട്ടിലെത്തും. തിങ്കളാഴ്ച രാത്രി 8.30 ഓടെ വെങ്ങല്ലൂര്‍ – കോലാനി ബൈപാസില്‍ പിക്ക് അപ്പ് ജീപ്പിന് പിന്നില്‍ രാധാകൃഷ്ണന് സഞ്ചരിച്ച സ്കൂട്ടറിടിച്ചായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: