Categories: Kerala

വീണ്ടും ശക്തമായ മഴ; 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

സംസ്ഥാനത്തെ തീരമേഖലകളിലും മലയോര മേഖലകളിലും ശക്തമായ മഴ പെയ്യുന്നുണ്ട്.

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്‌ക്കുളള സാഹചര്യം ഒരുങ്ങി. കര്‍ണാടകയ്‌ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ സാഹചര്യം ഉണ്ടാവാന്‍ കാരണം.

ഈ പശ്ചാത്തലത്തില്‍ 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ഇന്ന് വ്യാപക മഴ ഉണ്ടാവുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

സംസ്ഥാനത്തെ തീരമേഖലകളിലും മലയോര മേഖലകളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെയും മഞ്ഞ ജീഗ്രതയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by