തൃശൂര്‍ : ഇഡി റെയ്ഡിന് ശേഷം ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചതിന് ശേഷം മണപ്പുറം ഫിനാന്‍സ് എംഡി വി.പി. നന്ദകുമാറിന് നല്ല കാലം. രണ്ട് പുതിയ സംഭവവികാസങ്ങള്‍ മണപ്പുറത്തിന് സന്തോഷം പകരുന്നു. ഒന്ന് മണപ്പുറം ഫിനാന്‍സിന് കീഴിലുള്ള മറ്റൊരു സ്ഥാപനം കൂടി ഓഹരി വിപണിയിലേക്ക് കടക്കുകയാണ്. ജെസിബി നിര്‍മ്മിക്കുന്ന ഉപകരണങ്ങളും എഞ്ചിനീയറിംഗ് ഉല്പന്നങ്ങളും വാങ്ങുന്നവര്‍ക്ക് ധനസഹായം നല്കാന് മണപ്പുറം ഫിനാന്‍സ് ജെസിബി ഇന്ത്യ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ചു.
ആശിര്‍വാദ് മൈക്രോ ഫിനാന്‍സ്: തമിഴ്നാട്ടില്‍ രണ്ട് ശാഖകളായി ചെറിയ തുടക്കം ഇന്ന് ഇന്ത്യയിലുടനീളം 1684 ശാഖകള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 218 കോടി ലാഭം നേടിയ, ഇന്ത്യ മുഴുവന്‍ ശാഖകളുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് എന്ന സ്ഥാപനമാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.
പ്രാഥമിക ഓഹരി വില്പനയ്ക്കുള്ള കരടുരേഖ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബിയ്ക്ക് സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള പ്രാഥമിക ഓഹരി വില്പനയിലൂടെ (ഐപിഒ) 1500 കോടി രൂപ പിരിച്ചെടുക്കാനാണ് തീരുമാനം.
താഴ്നന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കും സാമ്പത്തികമായി പന്നാക്കം നില്ക്കുന്ന പ്രദേശങ്ങളിലെ ജനവിഭാഗങ്ങള്‍ക്കും സാമ്പത്തിക സേവനങ്ങള്‍ എത്തിക്കുന്ന കമ്പനിയാണ് ആശിര്‍വാദ് മൈക്രോഫിനാന്‍സ്. 2018ല്‍ തമിഴ്നാട്ടില്‍ വെറും രണ്ട് ശാഖകളായി ആരംഭിച്ച കമ്പനിക്ക് ഇന്ന് 22 സംസ്ഥാനങ്ങളില്‍ 1684 ശാഖകളുണ്ട്. 32.5 ലക്ഷം പേര് ഈ കമ്പനിയെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 218 കോടി ലാഭമുണ്ടാക്കി. കമ്പനിക്ക് 10,040 കോടി രൂപ ആസ്തിയുണ്ട്.
ജെസിബി ഉപകരണങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക സഹായം നല്കാന് മണപ്പുറം
നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും മണ്ണുമാറ്റുന്നതിനുമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ കമ്പനിയായ ജെസിബി ഇന്ത്യ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ച് മണപ്പുറം ഫിനാന്‍സ്. ജെസിബി നിര്‍മ്മിക്കുന്ന ഉപകരണങ്ങളും എഞ്ചിനീയറിംഗ് ഉല്പന്നങ്ങളും വാങ്ങുന്നവര്‍ക്ക് ധനസഹായം നല്‍കാനാണ് മണപ്പുറം ഫിനാന്‍സ് ഒരുങ്ങുന്നത്. യുകെയിലെ ജെസിബി ബാംഫോര്‍ഡ് എക്സകവേറ്റേഴ്സുമായി സംയുക്തസംരംഭമായി 1979ല്‍ ഇന്ത്യയില്‍ ആരംഭിച്ച കമ്പനിയാണ് ജെസിബി ഇന്ത്യാ ലിമിറ്റഡ്.
രാജ്യത്തുടനീളം ജെസിബി ഉപകരങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പ മണപ്പുറം ഫിനാന്‍സ് നല്‍കും. ഇരുകമ്പനികള്‍ക്കും വലിയ തോതില്‍ ബിസിനസ് ചെയ്യാനുള്ള അവസരമാണ് ഈ ധാരണാപത്രം വഴി ഒരുങ്ങുന്നതെന്നും രണ്ടു കമ്പനികളുടെ കരുത്ത് അന്യോന്യം ഉപയോഗപ്പെടുത്താനാവുമെന്നും മണപ്പുറം ഫിനാന്‍സ് എംഡി നന്ദകുമാര്‍ പറഞ്ഞു.
കൂടുതല്‍ ശാഖകള്‍ തുറക്കാന്‍ ജെസിബിയുമായുള്ള ഈ പങ്കാളിത്തം അവസരമൊരുക്കുമെന്നും നന്ദകുമാര്‍ പറയുന്നു. നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ നല്കുന്ന മണപ്പുറത്തിന്റെ ബിസിനസിന് വലിയ ഉത്തേജനമായിരിക്കും ഈ പങ്കാളിത്തമെന്നും നന്ദുകമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: