ജയ് പൂര്: പച്ചക്കറികളിലെ ഏറ്റവും മികച്ച് രണ്ടെണ്ണമായ കയ്പക്കയും ചീരയും. ഇത് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ നിരവധിയാണ്. എന്നാല്‍ രാഹുല്‍ഗാന്ധി കഴിക്കാന്‍ ഇഷ്ടപ്പെടാത്ത രണ്ട് വിഭവങ്ങളാണത്രെ കയ്പക്കയും ചീരയും.
കയ്പക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുടലില്‍ അസിഡിറ്റി ഉണ്ടാകുന്നത് തടയാനും സഹായിക്കുന്ന പച്ചക്കറിയാണ്. ഇതില്‍ ആന്റി ഓക്സിഡന്റുകളും ധാരാളമായ അളവില്‍ ഉണ്ട്. അതുപോലെ വിറ്റാമിനുകളുടെ കലവറയാണ് ചീര. പ്രോട്ടീനും ധാരാളമായി ചീരയിലുണ്ട്. ഇത് രണ്ടും കഴിക്കാത്ത രാഷ്ട്രീയ നേതാവോ? എന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഇതിനോട് പ്രതികരിക്കുന്നത്. പുതിയ തലമുറയ്ക്ക് നിര്‍ബന്ധമായും കഴിക്കണമെന്ന് നിര്‍ദ്ദേശിക്കേണ്ട പച്ചക്കറികളാണ് ഇവ.
രാജസ്ഥാനിലെ ജയ്പൂരിലെ മഹാറാണി കോളെജിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി തന്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ച് സംസാരിച്ചത്.
ഇത്രയും സ്മാര്‍ട്ടായ താങ്കള്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിന് 53 വയസ്സായ രാഹുലിന് ആദ്യം ഉത്തരമില്ലായിരുന്നു. പിന്നീട് വിദഗ്ധര്‍ തയ്യാറാക്കിയ ഉത്തരം പറഞ്ഞു രാഷ്ട്രീയത്തിന് വേണ്ടി തന്നെ ഉഴിഞ്ഞുവെച്ചതിനാലാണ് വിവാഹം കഴിക്കാത്തത് എന്നായിരുന്നു ആ മറുപടി.
എന്‍ജിഒകളും പിആര്‍ ഏജന്‍സികളും ആം ആദ്മിയുടെ അതേ തന്ത്രമാണ് രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടിയും പയറ്റുന്നത്. വലിയ പൊതുയോഗങ്ങള്‍ കോണ്‍ഗ്രസ് വിളിച്ചാല്‍ ആളെ കിട്ടില്ലെന്നറിയാം. അതിനാല്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ നേരിട്ട് കാണുകയാണ് രാഹുല്‍ ഗാന്ധി.
ഇതിന്റെ ഭാഗമായി അദ്ദേഹം ആശാരിമാരുമായും പോര്‍ട്ടര്‍മാരുമായും സംസാരിച്ചു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന രീതിയാണ് പിആര്‍ ഏജന്‍സികള്‍ ചെയ്യുന്നത്. രാജ്യത്തെ എന്‍ജിഒ സംഘടനകളും ഇതിനെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും.
സ്വാതന്ത്ര്യസമരത്തില്‍ പുരുഷന്മാരേക്കാള് കൂടുതലായി സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ടെന്നും എന്നിട്ടും എന്താണ് അവര്‍ കുറഞ്ഞ അവകാശം മാത്രം അനുഭവിക്കുന്നത്?- രാഹുല്‍ കുട്ടികളോട് ചോദിച്ചു. 50 വര്‍ഷക്കാലം ഇന്ത്യ ഭരിച്ചിട്ടും അത് ചെയ്യാന്‍ കഴിയാത്ത പാര്‍ട്ടിയുടെ പ്രതിനിധിയാണ് താനെന്ന കാര്യം മറന്നുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: