പാലക്കാട്: ശ്രീകൃഷ്ണപുരത്ത് അടയ്‌ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാനസിക രോഗിയായ വ്യക്തിയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. ശ്രീകൃഷ്ണപുരം സ്വദേശി സുകുമാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുകുമാരന്‍ എട്ടോളം അടയ്‌ക്ക പറമ്പില്‍ നിന്നും മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാനസിക രോഗിയായ ശ്രീകൃഷ്ണപുരം സ്വദേശി മുരളീധരനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ മുരളീധരന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. പരിക്കേറ്റ് പാടത്ത് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തില്‍ നാട്ടുകാര്‍ പോലീസിന് പരാതി നല്‍കിയെങ്കിലും പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡിവൈഎസ്പിയെ സമീപിച്ചതോടെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
















