തൃശൂര്‍: പാലിയേക്കര ടോൾ പ്ലാസ മാനേജരെ വനംവകുപ്പുദ്യോഗസ്ഥര്‍ കള്ളക്കേസിൽ കുടുക്കിയെന്ന് തെളിഞ്ഞതിന് പിന്നാലെ ഏഴ് വനം വകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പൊലീസ് കേസെടുത്തു. അതിന് പിന്നാലെ കള്ളക്കേസില്‍ കുടുക്കിയത് മുൻ വൈരാഗ്യത്തിന്റെ പേരിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്നും എമര്‍ജന്‍സിയായി പുറത്തുകടക്കുന്നതിനുള്ള എക്സിറ്റിലൂടെ കടത്തിവിടാത്തതിന്റെ പക മൂലാണ് വനം വകുപ്പിന്റെ തൃശൂർ ഫ്‌ളയിങ് സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥർ ടോള്‍ പ്ലാസ മാനേജരായ ശ്യാം ലാൽ പാർത്ഥസാരഥിയെ കള്ളക്കേസില്‍ കുടുക്കിയത്.
മുന്‍പ് ടോൾ പ്ലാസ ജീവനക്കാരും വനം വകുപ്പിലെ തൃശൂർ ഫ്‌ളയിങ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. എമര്‍ജിസി എക്സിറ്റിലൂടെ സാധാരണ കടത്തിവിടുന്നത് പൊലീസ്, ആംബുലന്‍സ് എന്നീ സംവിധാനങ്ങളെയാണ്. പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞാല്‍ മാത്രമേ ടോള്‍ പ്ലാസയുടെ എമര്‍ജന്‍സി എക്സിറ്റിലൂടെ പൊലീസനെപ്പോലും കടത്തിവിടാറുള്ളൂ. നിയമം ഇതായിരിക്കേ വനം വകുപ്പുദ്യോഗസ്ഥരുടെ വാഹനം എമര്‍ജന്‍സി എക്സിറ്റിലൂടെ കടത്തിവിടാതിരുന്നതിനാണ് പാലിയേക്കര ടോള്‍ പ്ലാസ മാനേജര്‍ ശ്യാമിനെ ഇതിനുള്ള പ്രതികാരമെന്ന നിലയില്‍ കള്ളക്കേലില്‍ കുടുക്കിയത്. ഈ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു.
രേഖകൾ ഇല്ലാതെ ആനയെ കൊണ്ടുവന്നെന്നും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആനയെ തളച്ചെന്നുമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ശ്യാം ലാലിനെതിരെ വനം വകുപ്പുദ്യോഗസ്ഥര്‍ കേസെടുത്തിരുന്നത്. പിന്നീട് ഇതേ ഉദ്യോഗസ്ഥർ ശ്യാംലാലിനെ കസ്റ്റഡിയിൽ എടുക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മനപ്പൂർവം അപമാനിക്കാനായി ശ്യാം ലാലിനെ ടോൾ പ്ലാസയിലും ആമ്പല്ലൂരിലേയുമെല്ലാം റോഡിൽ ഇറക്കി നിർത്തുകയും ചെയ്തു.. ഒരു ദിവസം വനംവകുപ്പിന്റെ കസ്റ്റഡിയിലും വെച്ചു. പിന്നീടാണ് ശ്യാമിന് പിറ്റേദിവസം കോടതി ജാമ്യം അനുവദിച്ചത്.
പുറത്തിറങ്ങിയ ശ്യാം ലാല്‍ നിയമസഭാ പെറ്റീഷൻ കമ്മറ്റിക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. നിയമസഭ പെറ്റീഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും ശ്യാമിന്റെ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കാട്ടി ക്രൈംബ്രാഞ്ചും ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകി. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഫ്‌ലയിങ് സ്‌ക്വാഡിലെ 7 ഉദ്യോഗസ്ഥർക്കെതിരെയാണ് വരന്തരപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. ഡിജിപി തന്നെയാണ് നേരിട്ട് ഈ കേസില്‍ ഇടപെട്ടത്
അഞ്ചു വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ശ്യാമിന്റെ സുഹൃത്ത് വിദേശത്തായിരുന്നു. അതിനാല്‍ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആന ശ്യാമിന്റെ സംരക്ഷണയിലായിരുന്നു. പുതുക്കാടാണ് ശ്രാമിന്റെ വീട്.
ഒരു ദിവസം വനം വകുപ്പുദ്യോഗസ്ഥര്‍ ശ്യാമിനെ ഫോണില്‍ വിളിക്കുന്നു. എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ചോദിക്കുന്നു. ടോള്‍ പ്ലാസയില്‍ മാനേജരാണെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പെട്ടെന്ന് വന്ന് വിലങ്ങുവെയ്‌ക്കുകയായിരുന്നു. സുഹൃത്തിന്റെ ഒരു ആനയെ തളയ്‌ക്കാന്‍ വേണ്ട സൗകര്യം ചെയ്തു കൊടുത്തു എന്നതാണ് ശ്യാംലാലിന്റെ പേരില്‍ വലിയ കുറ്റമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിച്ചത്. തിന്റെ പേരില്‍ ആനയെ പീഡിപ്പിച്ചു എന്ന കുറ്റം ചാര്‍ത്തി വനം വകുപ്പിന്റെ തൃശൂര്‍ ഫ്ളൈയിംഗ് സ്ക്വാഡ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: