തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടും പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 9,158 പേരാണ്. ഡെങ്കിപ്പനി ബാധിച്ച് 19 പേരാണ് ചികിത്സ തേടിയിരിക്കുന്നത്. മലപ്പുറം, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് പനി ബാധിതർ ഏറെയും.
പകർച്ചപ്പനിയിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഡെങ്കിപ്പനി വ്യാപനം കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിനാൽ തന്നെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: