ന്യൂദല്‍ഹി: സമുദ്രാതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ എന്ന നിലയില്‍ ഏകദേശം സമാനമായ വെല്ലുവിളികള്‍ സമുദ്രസുരക്ഷയുടെ കാര്യത്തില്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഭാരതവും ടാന്‍സാനിയയും ധാരണയായി. രണ്ട് രാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മിലുള്ള പരസ്പരപ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതി നെക്കുറിച്ചും ടാന്‍സാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശയവിനിമയം നടത്തി. വൈറ്റ് ഷിപ്പിങ് വിവരങ്ങള്‍ പങ്കിടുന്നതിനുള്ള സാങ്കേതിക കരാറില്‍ ഒപ്പുവച്ചതിനെ ഇരു നേതാക്കളും അഭിനന്ദിച്ചു.
പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള താല്‍പ്പര്യം ഇരുപക്ഷവും പ്രകടിപ്പിച്ചു. ടാന്‍സാനിയന്‍ സേനയുടെയും വ്യവസായത്തിന്റെയും ശേഷി വര്‍ധിപ്പിക്കുന്നതിന് ഇരുപക്ഷവും തമ്മിലുള്ള സഹകരണത്തിന്റെ പുരോഗതിയില്‍ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു.
. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും, എപ്പോള്‍, എവിടെയായിരുന്നാലും, ആരു ചെയ്താലും, അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കായി തീവ്രവാദികളെ ഉപയോഗിക്കുന്നതിനെയും ഇരു നേതാക്കളും ശക്തമായി അപലപിച്ചു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഏറ്റവും ഗുരുതരമായ ഭീഷണിയാണ് ഭീകരതയെന്നും അതിനെ ഗൗരവമായി അഭിമുഖീകരിക്കേണ്ടതുണ്ടെന്നും അവര്‍ സമ്മതിച്ചു.
ടാന്‍സാനിയയിലെ പ്രധാന തുറമുഖങ്ങളില്‍ സമീപ വര്‍ഷങ്ങളിലായി ഭാരതം നടത്തിയ ട ഹൈഡ്രോഗ്രാഫിക് സര്‍വേകളെ ടാന്‍സാനിയ അഭിനന്ദിച്ചു. അതോടൊപ്പം, ഈ മേഖലയിലെ സഹകരണം തുടരാനും സംയുക്തപ്രസ്താവനയില്‍ ഇരുപക്ഷവും സമ്മതിച്ചു.
ദക്ഷിണ ലോകത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, സ്മാര്‍ട്ട് തുറമുഖങ്ങള്‍, ബഹിരാകാശം, ബയോടെക്നോളജി, നിര്‍മിതബുദ്ധി, ഏവിയേഷന്‍ മാനേജ്മെന്റ് മുതലായ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ 5 വര്‍ഷ കാലയളവില്‍ ഉപയോഗിക്കുന്നതിനായി ടാന്‍സാനിയയ്ക്കായി 1000 അധിക സാമ്പത്തിക സാങ്കേതിക ഇനങ്ങള്‍ ഭാരതം പ്രഖ്യാപിച്ചു.
വിനോദസഞ്ചാരം, സമുദ്രവ്യാപാരം, സേവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും, സമുദ്രശാസ്ത്ര ഗവേഷണം, കടല്‍ത്തീര ഖനന ശേഷി, സമുദ്രസംരക്ഷണം, സമുദ്ര സുരക്ഷ എന്നിവയുള്‍പ്പെടെ നീല സമ്പദ് വ്യവസ്ഥയില്‍ ഭാരതവുമായി സഹകരിക്കാന്‍ ടാന്‍സാനിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. സമാധാനപരവും സമൃദ്ധവും സുസ്ഥിരവുമായ ഇന്ത്യന്‍ മഹാസമുദ്ര മേഖല ഉറപ്പാക്കാന്‍ ഇന്ത്യന്‍ മഹാസമുദ്ര റിം അസോസിയേഷന്റെ (ഐഒആര്‍എ) ചട്ടക്കൂടിന് കീഴില്‍ സഹകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയാകുകയും ചെയ്തു.
വ്യാപാര പ്രതിനിധികളുടെ സന്ദര്‍ശനങ്ങള്‍, വ്യാവസായിക പ്രദര്‍ശനങ്ങള്‍, വ്യാവസായിക സമൂഹവുമായുള്ള ആശയവിനിമയം എന്നിവ സംഘടിപ്പിച്ച് വ്യാപാര വ്യാപ്തി വിവരങ്ങള്‍ സമന്വയിപ്പിക്കണമെന്നും ഉഭയകക്ഷി വ്യാപാരവ്യാപ്തി കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും ഇരുപക്ഷവും ധാരണയായി.
ടാന്‍സാനിയയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപ സ്രോതസ്സുകളില്‍ ഒന്നാണ് ഭാരതമെന്ന് ടാന്‍സാനിയന്‍ പക്ഷം സമ്മതിച്ചു. ടാന്‍സാനിയയില്‍ നിക്ഷേപം നടത്താന്‍ ഭാരത വ്യവസായികള്‍ക്കിടയില്‍ താല്‍പ്പര്യം വര്‍ധിച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ശേഷി വര്‍ദ്ധിപ്പിക്കല്‍, സ്കോളര്‍ഷിപ്പുകള്‍, വിവര വിനിമയ സാങ്കേതികവിദ്യ (ഐസിടി) തുടങ്ങിയ മേഖലകളില്‍ ഭാരതത്തിന്റെ വികസന പങ്കാളിത്ത സഹായത്തെ ടാന്‍സാനിയ അഭിനന്ദിച്ചു.
. അന്താരാഷ്ട്ര വേദികളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒത്തുചേരലുകള്‍ ഉണ്ടെന്ന് ഇരു നേതാക്കളും അടിവരയിട്ടു. യുഎന്‍ സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഇരുപക്ഷവും സജീവ പങ്കാളിത്തമുണ്ടെന്നും പ്രാദേശിക സുരക്ഷാ സംരംഭങ്ങള്‍ക്ക് സംഭാവന നല്കിയിട്ടുണ്ടെന്നതും ശ്രദ്ധിക്കപ്പെട്ടു. സതേണ്‍ ആഫ്രിക്കന്‍ ഡെവലപ്മെന്റ് കമ്മ്യൂണിറ്റിയുടെ (എസ്എഡിസി) ആഭിമുഖ്യത്തില്‍ വിന്യസിച്ച സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ ടാന്‍സാനിയ നല്കിയ സംഭാവനകള്‍ ഇരുപക്ഷവും ശ്രദ്ധിച്ചു.
. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും, എപ്പോള്‍, എവിടെയായിരുന്നാലും, ആരു ചെയ്താലും, അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കായി തീവ്രവാദികളെ ഉപയോഗിക്കുന്നതിനെയും ഇരു നേതാക്കളും ശക്തമായി അപലപിച്ചു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഏറ്റവും ഗുരുതരമായ ഭീഷണിയാണ് ഭീകരതയെന്നും അതിനെ ഗൗരവമായി അഭിമുഖീകരിക്കേണ്ടതുണ്ടെന്നും അവര്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: