Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കായി തീവ്രവാദികളെ ഉപയോഗിക്കുന്നതിന് അപലപിച്ച് ഭാരതം- ടാന്‍സാനിയ സംയുക്ത പ്രസ്താവന

Janmabhumi Online by Janmabhumi Online
Oct 9, 2023, 10:02 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സമുദ്രാതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ എന്ന നിലയില്‍ ഏകദേശം സമാനമായ വെല്ലുവിളികള്‍ സമുദ്രസുരക്ഷയുടെ കാര്യത്തില്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഭാരതവും ടാന്‍സാനിയയും ധാരണയായി. രണ്ട് രാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മിലുള്ള പരസ്പരപ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതി നെക്കുറിച്ചും ടാന്‍സാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശയവിനിമയം നടത്തി. വൈറ്റ് ഷിപ്പിങ് വിവരങ്ങള്‍ പങ്കിടുന്നതിനുള്ള സാങ്കേതിക കരാറില്‍ ഒപ്പുവച്ചതിനെ ഇരു നേതാക്കളും അഭിനന്ദിച്ചു.
പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള താല്‍പ്പര്യം ഇരുപക്ഷവും പ്രകടിപ്പിച്ചു. ടാന്‍സാനിയന്‍ സേനയുടെയും വ്യവസായത്തിന്റെയും ശേഷി വര്‍ധിപ്പിക്കുന്നതിന് ഇരുപക്ഷവും തമ്മിലുള്ള സഹകരണത്തിന്റെ പുരോഗതിയില്‍ ഇരു നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു.
. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും, എപ്പോള്‍, എവിടെയായിരുന്നാലും, ആരു ചെയ്താലും, അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കായി തീവ്രവാദികളെ ഉപയോഗിക്കുന്നതിനെയും ഇരു നേതാക്കളും ശക്തമായി അപലപിച്ചു. ആഗോള സമാധാനത്തിനും സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും ഏറ്റവും ഗുരുതരമായ ഭീഷണിയാണ് ഭീകരതയെന്നും അതിനെ ഗൗരവമായി അഭിമുഖീകരിക്കേണ്ടതുണ്ടെന്നും അവര്‍ സമ്മതിച്ചു.
ടാന്‍സാനിയയിലെ പ്രധാന തുറമുഖങ്ങളില്‍ സമീപ വര്‍ഷങ്ങളിലായി ഭാരതം നടത്തിയ ട ഹൈഡ്രോഗ്രാഫിക് സര്‍വേകളെ ടാന്‍സാനിയ അഭിനന്ദിച്ചു. അതോടൊപ്പം, ഈ മേഖലയിലെ സഹകരണം തുടരാനും സംയുക്തപ്രസ്താവനയില്‍ ഇരുപക്ഷവും സമ്മതിച്ചു.
ദക്ഷിണ ലോകത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, സ്മാര്‍ട്ട് തുറമുഖങ്ങള്‍, ബഹിരാകാശം, ബയോടെക്‌നോളജി, നിര്‍മിതബുദ്ധി, ഏവിയേഷന്‍ മാനേജ്‌മെന്റ് മുതലായ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ 5 വര്‍ഷ കാലയളവില്‍ ഉപയോഗിക്കുന്നതിനായി ടാന്‍സാനിയയ്‌ക്കായി 1000 അധിക സാമ്പത്തിക സാങ്കേതിക ഇനങ്ങള്‍ ഭാരതം പ്രഖ്യാപിച്ചു.
വിനോദസഞ്ചാരം, സമുദ്രവ്യാപാരം, സേവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും, സമുദ്രശാസ്ത്ര ഗവേഷണം, കടല്‍ത്തീര ഖനന ശേഷി, സമുദ്രസംരക്ഷണം, സമുദ്ര സുരക്ഷ എന്നിവയുള്‍പ്പെടെ നീല സമ്പദ് വ്യവസ്ഥയില്‍ ഭാരതവുമായി സഹകരിക്കാന്‍ ടാന്‍സാനിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. സമാധാനപരവും സമൃദ്ധവും സുസ്ഥിരവുമായ ഇന്ത്യന്‍ മഹാസമുദ്ര മേഖല ഉറപ്പാക്കാന്‍ ഇന്ത്യന്‍ മഹാസമുദ്ര റിം അസോസിയേഷന്റെ (ഐഒആര്‍എ) ചട്ടക്കൂടിന് കീഴില്‍ സഹകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയാകുകയും ചെയ്തു.
വ്യാപാര പ്രതിനിധികളുടെ സന്ദര്‍ശനങ്ങള്‍, വ്യാവസായിക പ്രദര്‍ശനങ്ങള്‍, വ്യാവസായിക സമൂഹവുമായുള്ള ആശയവിനിമയം എന്നിവ സംഘടിപ്പിച്ച് വ്യാപാര വ്യാപ്തി വിവരങ്ങള്‍ സമന്വയിപ്പിക്കണമെന്നും ഉഭയകക്ഷി വ്യാപാരവ്യാപ്തി കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും ഇരുപക്ഷവും ധാരണയായി.
ടാന്‍സാനിയയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപ സ്രോതസ്സുകളില്‍ ഒന്നാണ് ഭാരതമെന്ന് ടാന്‍സാനിയന്‍ പക്ഷം സമ്മതിച്ചു. ടാന്‍സാനിയയില്‍ നിക്ഷേപം നടത്താന്‍ ഭാരത വ്യവസായികള്‍ക്കിടയില്‍ താല്‍പ്പര്യം വര്‍ധിച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ശേഷി വര്‍ദ്ധിപ്പിക്കല്‍, സ്‌കോളര്‍ഷിപ്പുകള്‍, വിവര വിനിമയ സാങ്കേതികവിദ്യ (ഐസിടി) തുടങ്ങിയ മേഖലകളില്‍ ഭാരതത്തിന്റെ വികസന പങ്കാളിത്ത സഹായത്തെ ടാന്‍സാനിയ അഭിനന്ദിച്ചു.
. അന്താരാഷ്‌ട്ര വേദികളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒത്തുചേരലുകള്‍ ഉണ്ടെന്ന് ഇരു നേതാക്കളും അടിവരയിട്ടു. യുഎന്‍ സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഇരുപക്ഷവും സജീവ പങ്കാളിത്തമുണ്ടെന്നും പ്രാദേശിക സുരക്ഷാ സംരംഭങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നതും ശ്രദ്ധിക്കപ്പെട്ടു. സതേണ്‍ ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് കമ്മ്യൂണിറ്റിയുടെ (എസ്എഡിസി) ആഭിമുഖ്യത്തില്‍ വിന്യസിച്ച സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ ടാന്‍സാനിയ നല്‍കിയ സംഭാവനകള്‍ ഇരുപക്ഷവും ശ്രദ്ധിച്ചു.
. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും, എപ്പോള്‍, എവിടെയായിരുന്നാലും, ആരു ചെയ്താലും, അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കായി തീവ്രവാദികളെ ഉപയോഗിക്കുന്നതിനെയും ഇരു നേതാക്കളും ശക്തമായി അപലപിച്ചു. ആഗോള സമാധാനത്തിനും സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും ഏറ്റവും ഗുരുതരമായ ഭീഷണിയാണ് ഭീകരതയെന്നും അതിനെ ഗൗരവമായി അഭിമുഖീകരിക്കേണ്ടതുണ്ടെന്നും അവര്‍ സമ്മതിച്ചു.

Tags: Droupadi MurmuTanzaniaSamia Suluhu Hassan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവികനെ കാണാതായി

India

വഖഫ് ബില്ലിന് അംഗീകാരം നൽകരുത് : രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് മുസ്ലീം ലീഗ് എം പി മാർ

India

അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന വാക്കുകൾ അംഗീകരിക്കില്ല : സോണിയ ഗാന്ധിയ്‌ക്കെതിരെ രാഷ്‌ട്രപതി ഭവൻ

World

‘ അഭിമാനകരം , ഈ വിജയം ഓരോ ഇന്ത്യക്കാരനും വേണ്ടി ‘ ; ഗുകേഷിനെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

അന്താരാഷ്ട്ര ഭഗവദ് ഗീത സമ്മേളനത്തിന്‍റെ പ്രഖ്യാപനം നടത്താന്‍ ഹരിയാനയില്‍ എത്തിയ ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിം വനിത. അനിസ കപൂഫി എംബേഗ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു (വലത്ത്)
India

അന്താരാഷ്‌ട്ര ഗീതാമഹോത്സവം പ്രഖ്യാപിക്കാനുള്ള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിംവനിത

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

ഡീഗോ ജോട്ട, ആന്ദ്രെ സില്‍വ

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies