ഫേസ്ബുക്കില്‍ ചെ ഗുവേരയുടെ പടം പങ്കുവെച്ച നടന്‍ ജോയ് മാത്യവിന് കമന്റ് ബോക്‌സില്‍ തെറിവിളിയും പരിഹാസവും. ഒക്ടോബര്‍ ഒമ്പത് ചെ ഗുവേരയുടെ ചരമദിനമായിരുന്നു. പക്ഷെ അതല്ല ചാവേര്‍ സിനിമയുടെ പ്രമോഷനുവേണ്ടിയെന്നാണ് വിമര്‍ശകരുടെ പക്ഷം.
Che എന്നെഴുതി പത്രം വായിച്ചിരിക്കുന്ന ചിത്രമാണ് ജോയ്മാത്യു പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ സിനിമയായ ചാവേറിന്റെ തിരക്കഥ ജോയ്മാത്യുവിന്റേതായിരുന്നു. സിനിമ അമ്പേ പരാജയവും സംഘപരിവാര്‍ ആശയങ്ങള്‍ അടങ്ങുന്നതാണെന്നും തുടങ്ങി സിനിമ ഡീഗ്രേഡ് ചെയ്യുന്നതരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഇതിനുപുറമേയാണ് ജോയ് മാത്യുവിനെതിരെയുള്ള അപഹാസ്യവും.
ചെ യുടെ ചിത്രം പങ്കുവെച്ചത് സിനിമ പൊളിഞ്ഞത് കൊണ്ടാണെന്നാണ് വിമര്‍ശകരുടെ പോസ്റ്റുകളില്‍ കൂടുതലും…. പിന്നെ മുമ്പ് ജോയ്മാത്യു ഇട്ട പോസ്റ്റിനെ ചൂണ്ടിക്കാട്ടിയാണ് തെറിവിളിയും പരിഹാസ്യവും കൊണ്ട് കമന്റ് ബോക്‌സ് നിറച്ചിരിക്കുന്നത്.
ഓന്ത് മുതല്‍ തന്തയ്‌ക്ക് വിളിവരെ ഉണ്ട്..
മുമ്പ് ഫേസ്ബുക്കില്‍ ചെഗുവേര ജന്മദിനത്തില്‍ ഇട്ട പോസ്റ്റ്
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം .വെറുതെയല്ല നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങള്‍ കൊടിമുതല്‍ അടിവരെയുള്ള തുണികളില്‍ ‘ചെ ‘യുടെ ചിത്രം വരച്ചുവെച്ചു പൂജിക്കുന്നത് ,ഞാനും ആ ലെവലില്‍ ഉള്ള ആളാണെന്ന ധാരണയില്‍ എന്റെ കമന്റ് ബോക്‌സില്‍ വന്ന് കുറച്ചുകാലമായി കമ്മി കൃമികള്‍ കഞ്ചാവിന് വേണ്ടി വിലപിക്കുന്നത് !ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല ഉള്ളത് പറയാമല്ലോ പിള്ളേരെ സത്യമായും എന്റടുത്ത് കഞ്ചാവില്ല; ബിജയന്റെ വാറ്റെ ഉള്ളൂ.യുവജനചിന്തയില്‍ ചെ ഗുവേര ജനിച്ചത് ക്യൂബയിലാണല്ലോ !അതും വിശ്വസിച്ച് ആരാണ്ടൊക്കെയോ ക്യൂബയിലേക്ക് വണ്ടികയറിയിട്ടുണ്ടന്നറിഞ്ഞു . കേരളത്തിന്റെ വ്യാവസായിക രംഗത്ത് വന്‍ വിപണന സാധ്യതയുള്ള ‘എന്തോ ഒന്ന് ‘കൊണ്ടുവരാനായിരിക്കും ഈ യാത്ര എന്നും പറഞ്ഞുകേള്‍ക്കുന്നു .ആയതിനാല്‍ ‘സാധനം കയ്യിലുണ്ട് ‘എന്ന് ഒരു കോട്ടുധാരി ഉടനെ പറയും അതുവരെ കാപ്‌സ്യൂള്‍ കൃമികള്‍ അല്പം കാത്തിരിക്കൂ.ഇനി മുതല്‍ നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ എന്റെ പ്രൊഫൈല്‍ നമ്മുടെ ആശാന്റെ പടമായിരിക്കും കാപ്‌സ്യൂള്‍ കൃമികളായ എല്ലാം സഖാക്കളുടെയും നന്മക്കുവേണ്ടി.
ഈ നിലപാട് മാറ്റി സിനിമ വിജയിപ്പിക്കാനാണോ ശ്രമം.. ഇങ്ങനെ പറഞ്ഞ ആളെന്തിനാണ് ഇപ്പോഴത്തെ ഈ പോസ്റ്റ് …. രണ്ട് രീതിയില്‍ സംസാരിക്കുന്ന നാവുള്ള മനുഷ്യനാണ് എന്നൊക്കെയുള്ള പോസ്റ്റ് ഇട്ടതില്‍ കുഴപ്പമില്ല. പക്ഷെ പരിഹാസം തെറിവിളിയായി മാറുന്നതും കാണാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: