വിശദവിവരങ്ങള്‍ http-s//cbse.gov.in/scholarshipല്‍
സ്‌കോളര്‍ഷിപ്പ് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 500 രൂപ വീതം
കഴിഞ്ഞവര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനും അപേക്ഷിക്കാം
സിബിഎസ്ഇ 2023 വര്‍ഷത്തെ ഒറ്റപെണ്‍കുട്ടി സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു. കഴിഞ്ഞവര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനും ഇപ്പോള്‍ അപേക്ഷിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനം https://cbse.gov.in/scholarship ല്‍ ലഭ്യമാണ്. ഓണ്‍ലൈനായി ഒക്‌ടോബര്‍ 18 വരെ അപേക്ഷ സമര്‍പ്പിക്കാം. രണ്ടുവര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്. പ്രതിമാസം 500 രൂപ വീതം ലഭിക്കും.
യോഗ്യത: കുടുംബത്തിലെ ഒറ്റ പെണ്‍കുട്ടിയായിരിക്കണം. സിബിഎസ്ഇ അഫിലിയേഷനുള്ള സ്‌കൂളില്‍ പഠിച്ച് പത്താംക്ലാസ് പരീക്ഷയില്‍ ആദ്യത്തെ അഞ്ച് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ച് പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്നവരാകണം. 10-ാം ക്ലാസിലെ പ്രതിമാസ ട്യൂഷന്‍ ഫീസ് 1500 രൂപയില്‍ കവിയരുത്. 11, 12 ക്ലാസുകളിലെ ട്യൂഷന്‍ ഫീസില്‍ 10 ശതമാനം വര്‍ധനയാകാം. എന്‍ആര്‍ഐക്കാരുടെ കുട്ടികളുടെ ട്യൂഷന്‍ ഫീസ് പ്രതിമാസം 6000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഭാരത പൗരന്മാര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ പഠിക്കുന്നവരാകണം.
കഴിഞ്ഞ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിന് 11-ാം ക്ലാസ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി പന്ത്രണ്ടാം ക്ലാസിലേക്ക് പ്രമോട്ട് ചെയ്തിട്ടുള്ളവര്‍ക്കാണ് അവസരം.
സ്‌കോളര്‍ഷിപ്പിന് ഒക്‌ടോബര്‍ 18 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ സ്‌കൂള്‍ അധികാരികള്‍ പരിശോധിച്ച് അര്‍ഹരായവരുടെ ലിസ്റ്റ് ഒക്‌ടോബര്‍ 25 നകം സിബിഎസ്ഇക്ക് നല്‍കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
ഒറ്റ പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് സ്‌കൂള്‍തലത്തില്‍ ലഭിക്കുന്ന മറ്റാനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതില്‍ വിലക്കൊന്നുമില്ല. സ്‌കോളര്‍ഷിപ്പ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: