ന്യൂദല്‍ഹി: അടുത്ത് വരുന്ന തെരഞ്ഞെടുപ്പുകളില്‍ സാമുദായിക ഭിന്നിത ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ജാതി സെന്‍സെസ് വിഷയമാക്കാന്‍ തീരുമാനിച്ചു. പിന്നാക്ക വിഭാഗം വോട്ട് മുന്നില്‍ കണ്ടാണ് ഇത്.
രാജ്യവ്യാപകമായി സര്‍ക്കാര്‍ ജാതിസെന്‍സെസ് നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.അതേസമയം ജാതിസെന്‍സസില്‍ രാഷ്ട്രീയമില്ലെന്ന് പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.
നാല് മണിക്കൂര്‍ നീണ്ടുനിന്ന പ്രവര്‍ത്തക സമിതി യോഗത്തിലെ പ്രധാന ചര്‍ച്ച ജാതിസെന്സസായിരുന്നു. ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും ജാതിസെന്‍സസിനെ പിന്തുണക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജാതിസെന്‍സസ് നടപടികളുമായി മുന്നോട്ട് പോകും.
അതേസമയം കര്‍ണാടകയില്‍ നേരത്തെ നടത്തിയ സര്‍വേ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: