ന്യൂദല്‍ഹി: ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിക്കാന്‍ വിസമ്മതിച്ച് ഇന്ത്യയിലെ പലസ്തീന് അംബാസഡര്‍ അദ്നാന് അബു അല്‍ ഹിജ. ഇസ്രായേലില്‍ ഭീകരര്‍ നടത്തിയ ആക്രമണങ്ങള്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും പാലസ്തീനിലുണ്ടയ ആക്രമണങ്ങളെ ആരും അപലപിച്ചിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2023ല്‍ ഇതുവരെ 260 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു. 5000ലധികം ആളുകള്‍ ഇസ്രായേല്‍ ജയിലുകളിലാണെന്നും 300 ഓളം പേര് ഇസ്രായേലിന്റെ കരുതല്‍ തടങ്കലിലാണെന്നും പലസ്തീന് അംബാസഡര്‍ പറഞ്ഞു. ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ അവര്‍ നിരാഹാര സമരം നടത്തുകയാണ്. ഹമാസ് ചെയ്തതിനെ അപലപിക്കാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലും, ഇസ്രായേലികളും അവരുടെ കുടിയേറ്റക്കാരും വെസ്റ്റ് ബാങ്കില്‍ ചെയ്യുന്നതിനെ അപലപിക്കുന്നുണ്ടോ. ലോക നേതാക്കള്‍ക്കെതിരെയും അദേഹം ആരോപണങ്ങള്‍ ഉന്നയിച്ചു.
#WATCH | Delhi: On condemning the act of Hamas, Palestinian Ambassador to India, Adnan Abu Al Haija says "What about the Palestinians? From the beginning of this year, 260 people have been killed (by Israel). They are civilians too. We have more than 5,000 people in the Israeli… pic.twitter.com/5DMRMDZrEe
— ANI (@ANI) October 9, 2023
ആക്രമണങ്ങളും യുദ്ധവും നല്ലതല്ല, എന്നാല്‍ ഹാമാസ് എന്തുകൊണ്ടാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മനസിലാക്കണം. അതിന് വര്‍ഷങ്ങള്‍ പിന്നിലേക്ക് പോകണം. ഇസ്രായലിന്റെ ഭീകരത അറിയണമെന്നും അദ്നാന് അബു അല്‍ ഹിജ വാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: