നാടിനൊപ്പം, നേരിനൊപ്പം സഞ്ചരിക്കുക എന്നുള്ളതാണ് പത്രധര്‍മ്മം. സത്യം ചെരിപ്പിട്ട് വരുമ്പോഴേക്കും നുണ ലോകം ചുറ്റി വരുന്ന കാലഘട്ടമാണിത്. നേരിനൊപ്പം സത്യത്തിനൊപ്പം സഞ്ചരിക്കാന്‍ ഇക്കാലമത്രയും ജന്മഭൂമിക്ക് സാധിച്ചിട്ടുണ്ട്. പത്ര ദൃശ്യമാധ്യമ ലോകം രാജ്യവിരുദ്ധ താല്പര്യങ്ങള്‍ക്കും, സങ്കുചിത ചിന്താഗതികള്‍ക്കും വഴിപ്പെട്ട് ഏറെക്കുറെ മലീമസമായ അന്തരീക്ഷത്തിലാണിന്നുള്ളത്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമ രംഗം. ദേശീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജന്മഭൂമി യഥാര്‍ത്ഥ പത്രധര്‍മ്മത്തിന്റെ വഴികളിലൂടെ മാത്രമേ ഇതുവരെ സഞ്ചരിച്ചിട്ടുള്ളൂ എന്നത് അഭിമാനാര്‍ഹമാണ്.
സത്യസന്ധമായി വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നുള്ളതാണ് ജന്മഭൂമിയുടെ പ്രാധാന്യം. കേരളത്തിന്റെ പൊതു സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുക എന്നുള്ളത് വലിയൊരു വെല്ലുവിളി തന്നെയാണ്. അത്തരത്തിലുള്ള വെല്ലുവിളികള്‍ നിരന്തരം ഏറ്റെടുത്താണ് ജന്മഭൂമി ഇക്കാലമത്രയും എല്ലാ പ്രതിസന്ധികളെയും മറികടന്ന് യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു കൊണ്ടേയിരിക്കുന്നത്. പരീക്ഷണ ഘട്ടങ്ങള്‍ നിരവധി ഉണ്ടായപ്പോഴും, വായടപ്പിക്കാന്‍ പലരും ശ്രമിച്ചപ്പോഴും നെഞ്ചുറപ്പോടെ ജനങ്ങള്‍ക്കായി, സമൂഹത്തിനായി പ്രവര്‍ത്തിച്ച പത്രമാണിത്. സത്യം ജനങ്ങളിലേക്കെത്തിക്കുന്നതിന് ജന്മഭൂമി കൂടുതല്‍ ഉയരങ്ങളിലേക്ക് വളരേണ്ടതത്യാവശ്യമാണ്.
ജന്മഭൂമി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ജന്മഭൂമി വരിക്കാര്‍ ഉണ്ടാവേണ്ടതും നാടിന് ആവശ്യമാണ്. ജന്മഭൂമിയോടൊപ്പം ചേര്‍ന്ന് നാടിന്റെ യഥാര്‍ത്ഥ ശബ്ദമായി മാറാന്‍ നമുക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ജന്മഭൂമി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: