Categories: Badminton

ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ആയുഷ് ഷെട്ടിക്ക് വെങ്കലം

Published by

സ്‌പോകെയ്ന്‍(അമേരിക്ക): ബിഡബ്ല്യുഎഫ് ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതതാരം ആയുഷ് ഷെട്ടിക്ക് വെങ്കലം. മെഡലുറപ്പിച്ച ഭാരതതാരം സെമിയില്‍ പരാജയപ്പെട്ടതോടെ വെങ്കലം ഉറപ്പിക്കുകയായിരുന്നു. ഇന്‍ഡോനേഷ്യയുടെ അലി ഫര്‍ഹാന്‍ ആയിരുന്നു സെമിയില്‍ ആയുഷിന്റെ എതിരാളി. സ്‌കോര്‍: 1825, 1521ന് ആയുഷ് പരാജയപ്പെട്ടു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ യുഡായ് ഒകിമോട്ടോയെ കീഴടക്കിയാണ് ആയുഷ് മെഡല്‍ ഉറപ്പിച്ചത്. ഇന്നലെ സെമിയല്‍ ജയിച്ച് ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കില്‍ ഭാരത താരത്തിന് സ്വര്‍ണത്തിനായി പോരടിക്കാനാകുമായിരുന്നു. ജൂനിയര്‍ ലോക ബാഡ്മിന്റണില്‍ ഭാരതം സ്വന്തമാക്കുന്ന പത്താമത്തെ മെഡലാണ് ആയുഷ് സ്വന്തമാക്കിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by