ഫ്ളോറിഡ: ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങിയിട്ടും ഇന്റര്‍ മിയാമിക്ക് ജയിക്കാനായില്ല. ഇന്നലെ നടന്ന മേജര്‍ സോക്കര്‍ ലീഗി(എംഎല്‍എസ്)ല്‍ ഇന്റര്‍ മയാമി എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു.
എഫ്സി സിന്‍സിനാട്ടിക്കെതിരായ മത്സരത്തിലായിരുന്നു ഇന്റര്‍ മയാമിയുടെ ഇന്നലത്തെ തോല്‍വി. 78-ാം മിനിറ്റില്‍ അല്‍വാരോ ബാരിയല്‍ ആണ് സിന്സിനാട്ടിക്കായി വിജയഗോള്‍ നേടിയത്.
ഇന്നലത്തെ കളിയില്‍ 55-ാം മിനിറ്റ് മുതല്‍ പകരക്കാരനായാണ് മെസി കളിക്കിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: