ന്യൂദല്‍ഹി: പാരീസില്‍ നടക്കുന്ന അടുത്ത ഒളിംപിക്‌സില്‍ ഭാരതം മെഡലിന്റെ കാര്യത്തില്‍ ഇരട്ട അക്കം നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷ. കഴിഞ്ഞ തവണ ടോക്കിയോവില്‍ നേടിയ എഴ് മെഡലാണ് ഇതുവരെയുള്ള വലിയ നേട്ടം.
ഹാങ്‌സോ ഏഷ്യന്‍ ഗെയിംസിലെ റെക്കോര്‍ഡ് മെഡല്‍ നേട്ടം ഏറെ ആവേശം നല്‍കുന്നതാണ്. 100 ല്‍ അധികം മെഡല്‍ നേടുമെന്ന വിശ്യാസം എനിക്കുണ്ടായിരുന്നു. 28 സ്വര്‍ണമടക്കം 107 മെഡലുകള്‍ നേടാനായി. ഇതിന്റെ ആവേശത്തില്‍ രാജ്യത്തെ അത്‌ലറ്റുകളും പരിശീലകരും ദേശീയ ഫെഡറേഷനുകളും കഠിനാധ്വാനം ചെയ്താല്‍, പാരീസ് ഒളിമ്പിക്‌സില്‍ ഇരട്ട അക്ക മെഡലുകള്‍ നേടാന്‍ കഴിയും ഉഷ പറഞ്ഞു.
2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഭാരതത്തിന്റെ താല്‍പര്യത്തിന് പിന്തുണ നല്‍കുന്നതാണ് ഏഷ്യന്‍ ഗെയിംസിലെ റെക്കോര്‍ഡ് പ്രകടനം.
‘കായികരംഗത്തെ ഉന്നമനത്തിനും കായികതാരങ്ങള്‍ക്കുമായി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നു. നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിന്റെ കായികരംഗത്ത് വളരെയധികം താല്‍പ്പര്യം കാണിക്കുന്നു.’ ഉഷ പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ 107 മെഡൽ എന്ന ഭാരതത്തിന്റെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കളിക്കാരുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും, ഉത്സാഹത്തേയും, കഠിനാധ്വാനത്തെയും മോദി പ്രശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര നേട്ടം!
കഴിഞ്ഞ 60 വർഷത്തിനിടയിലെ എക്കാലത്തെയും മികച്ച പ്രകടനമായ 107 മെഡലുകൾ നമ്മുടെ കായികതാരങ്ങൾ നേടിയതിൽ രാജ്യം മുഴുവൻ ആഹ്ളാദത്തിലാണ്.
നമ്മുടെ കളിക്കാരുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും അക്ഷീണമായ പ്രയത്നവും, കഠിനാധ്വാനവും രാജ്യത്തിന്റെ അഭിമാനമുയർത്തി. അവരുടെ വിജയങ്ങൾ നമ്മൾക്ക് ഓർക്കാനുള്ള നിമിഷങ്ങൾ നൽകുകയും, നമ്മളെയെല്ലാം പ്രചോദിപ്പിക്കുകയും, കഴിവിനോടുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: