കോസ്മെറ്റിക് സര്‍ജറിക്ക് പിന്നാലെ മരണത്തിന് കീഴടങ്ങി അര്‍ജന്റീനിയന്‍ നടി ജാക്വലിന് കാരിയേരി. പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് 58-കാരി മരണപ്പെട്ടത്. അപ്രതീക്ഷിതമായി രക്തം കട്ട പിടിച്ചതോടെയായിരുന്നു മരണം സംഭവിച്ചത്.
ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ജാക്വിലിന് കാരിയേരി. മോഡലിംഗ്, നാടകം, സിനിമ എന്ന് തുടങ്ങി സര്‍വ മേഖലയിലും ജാക്വിലിന്റെ സജീവമായിരുന്നു. പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ മരണപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. അടുത്തിടെ കന്നട നടി ചേതന രാജ് മരണപ്പെട്ടിരുന്നു.
കോസ്മെറ്റിക് സര്‍ജറികള്‍ മൂലമുള്ള സങ്കീര്‍ണതകള്‍ താരങ്ങള്‍ക്കിടയില്‍ സാധാരണമാണ് യൗവനം നിലനിര്‍ത്തുന്നതിനോ അല്ലെങ്കില്‍ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനോ വേണ്ടിയാണ് മിക്കവരും സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ പാര്‍ശ്വഫലങ്ങള്‍ മൂലമാണ് മരണം വരെ സംഭവിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഹൃദയമിടിപ്പ് പെട്ടെന്ന് കുറയുക, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, രക്തം കട്ടപിടിക്കല്‍, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുകയും മരണത്തിന് കീഴടങ്ങുകയുമാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: