ന്യൂദല്‍ഹി: ഇസ്രായേല്‍ സൈനികരും ഹമാസ് തീവ്രവാദികളും തമ്മില്‍ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി .ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 14 വരെ നിര്‍ത്തിവച്ചു.തിരിച്ചുള്ള സര്‍വീസുകളും നടത്തില്ല.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.ജര്‍മന്‍ എയര്‍ലൈന്‍സ്, സ്വിസ് എയര്‍, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ് എന്നിവ നേരത്തേ വിമാന സര്‍വീസ് റദ്ദാക്കിയിരുന്നു.
ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.. ടെല്‍ അവീവ്, ബെര്‍ഷെവ, റംല എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ ഏറെയുള്ളത്.സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്തുടരാനും നിര്‍ദേശം നല്കി. ആവശ്യം വന്നാല്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ ബന്ധപ്പെടാം. ഫോണ്‍: +97235226748 ഇ മെയില്‍: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: