ഹുവാന്ഷൗ: ഏഷ്യന്‍ ഗെയിംസ് അവസാനിക്കുമ്പോള്‍ ഇന്ത്യ നേടിയത് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ട. ഗുസ്തി,ചെസ് മത്സരങ്ങള്‍ കൂടെ അവസാനിച്ചതോടെ 107 മെഡലുമായാണ് ഇന്ത്യന്‍ സംഘം ചൈനയില്‍ നിന്നും മടങ്ങുന്നത്.
ഇന്ത്യ നേടിയത് 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവും. ഇന്ന് കബഡിയില്‍ പുരുഷ, വനിതാ ടീമുകള്‍ സ്വര്‍ണം നേടി. ക്രിക്കറ്റിലും അമ്പെയ്ത്തിലും സ്വര്‍ണം കൊയ്തു. 86 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ ഇന്ത്യന്‍ താരം ദീപക് പുനിയ വെള്ളിയും നേടി.
മുന്‍ കാല റെക്കോര്‍ഡ് 71 മെഡലുകളായിരുന്നു. ഇനി താരങ്ങളുടെ ശ്രദ്ധ 2024 പാരീസ് ഒളിമ്പിക്സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: