ഹുവാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ .അഫ്ഗാനിസ്ഥാനുമായുളള ഫൈനലില്‍ ഇന്ത്യ മഴ വില്ലനായി എത്തിയതിനാല്‍ കളി പൂര്‍ത്തിയാക്കാനായില്ല. ഈ സാഹചര്യത്തില്‍ മെച്ചപ്പെട്ട റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ സ്വര്‍ണം നേടുകയായിരുന്നു..
ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന് 18.2 ഓവറില്‍ 112-5 എന്ന നിലയിലായിരിക്കെ മഴ എത്തി. മഴ തുടര്‍ന്നതോടെ കളി ഉപേക്ഷിച്ചു. ഇന്ത്യന്‍ ബൗളര്‍മാരായ ശിവം ദൂബെയും അര്‍ഷ്ദീപും തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി.
ഒരു ഘട്ടത്തില്‍ 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 52 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്. എന്നാല്‍ ഷാഹിദുള്ള 43 പന്തില്‍ 49 റണ്‍സ് നേടി. നയിബ് 27 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ്, ശിവം ദൂബെ, അര്‍ഷ്ദീപ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: