തിരുവനന്തപുരം : ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു. ഒടിടി റിലീസ്, ഇ ടിക്കറ്റിംഗ്, തീയറ്റര്‍ മേഖലയിലെ പ്രതിസന്ധി തുടങ്ങിയവ ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും.
സിനിമാ മേഖലയിലെ എല്ലാ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഈ മാസം 11ന് നടക്കുന്ന യോഗത്തില്‍ സാംസ്‌കാരിക, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും.
സിനിമ റിലീസിന് തൊട്ടു പിന്നാലെ ഓണ്‍ലൈന്‍ വ്‌ലോഗര്‍മാര്‍ നടത്തുന്ന റിവ്യൂ നിയന്ത്രിക്കണമെന്നും ഇത് എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് അറിയിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നു.പരാതി ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കാമെന്ന് പൊലീസിനും കോടതി നിര്‍ദേശം നല്‍കി. പരാതിക്കാരുടെ വിവരം രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്.
റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം സിനിമ കാണുക പോലും ചെയ്യാതെ ഓണ്‍ലൈന്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നൂറുകണക്കിന് കലാകാരന്മാരുടെ അധ്വാനവും ജീവിത സമര്‍പ്പണവുമാണ് സിനിമയെന്നത് വിസ്മരിക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു.
ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ റൗഫാണ് ഓണ്‍ലൈനിലൂടെ നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നായിരുന്നു കോടതി അമിക്കസ് ക്യൂറിയെ ഉള്‍പ്പെടെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: