ലണ്ടൻ: ഗാസ മുനമ്പിൽ നിന്നുള്ള പലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രയേലിന് “സ്വയം പ്രതിരോധിക്കാനുള്ള സമ്പൂർണ്ണ അവകാശം” ഉണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഹമാസ് ഭീകരരുടെ ആക്രമണത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്ന് ഹമാസ് ഭീകരരെ അയയ്‌ക്കുകയും ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിടുകയും ചെയ്‌തതിനെത്തുടർന്ന് സർക്കാർ ഇസ്രായേൽ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു. ഇസ്രായേലിലെ ബ്രിട്ടീഷ് പൗരന്മാർ അധികൃതർ നൽകുന്ന യാത്രാ ഉപദേശങ്ങൾ പാലിക്കണമെന്നും സുനക് തന്റെ എക്സ് അക്കൗണ്ടിലൂടെ പറഞ്ഞു.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെ ബ്രിട്ടൻ അസന്ദിഗ്ധമായി അപലപിക്കുന്നതായി യു.കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയും അറിയിച്ചു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ യുകെ എപ്പോഴും പിന്തുണയ്‌ക്കുമെന്നും ക്ലെവർലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: