കേരളത്തിലെ മാധ്യമരംഗം മുമ്പെങ്ങും ഇല്ലാത്ത വിധം ദേശീയ വിരുദ്ധമായ വാർത്തകൾ ഉത്പാദിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. മോദി വിരുദ്ധ – ബിജെപി വിരുദ്ധ വാർത്തകളിലാണ് പ്രമുഖ മാധ്യമങ്ങളുടെ താത്പര്യം. അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരായ വാർത്തകൾ മൂടിവെക്കുന്നു. പ്രതിപക്ഷത്തിന്റെ നിശബ്ധമൗനവും സർക്കാരിനുള്ള പിന്തുണയും മാധ്യമങ്ങൾ കണ്ടില്ലെന്ന് നടക്കുന്നു. ഒമ്പത് വർഷത്തിലേറെയായി നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്നുവരുന്ന വൻ വികസനക്കുതിപ്പും കേരളത്തിലെ മാധ്യമങ്ങൾ അവഗണിക്കുകയാണ്.
അന്തർദേശീയ തലത്തിൽ രാജ്യത്തിന്റെ യശസുയർത്തിയ മോദി സർക്കാർ സൃഷ്ടിച്ച മുന്നേറ്റം മാധ്യമങ്ങൾക്ക് വാർത്തയേ അല്ല. ഏറ്റവും പുതിയതായി പു റത്തുവരുന്ന വിവരങ്ങളനുസരിച്ച് ചൈനയിൽ നിന്നുപോലും പണം പറ്റി രാജ്യവിരുദ്ധമായ വാർത്തകൾ ഉത്പാദിപ്പിക്കുന്ന മധ്യമ സ്ഥാപനങ്ങൾക്ക് സിപിഎം നേതൃത്വം ഒത്താശ ചെയ്യുന്നു.
കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വ്യാജവാർത്തകളും സമൂഹത്തിൽ ജാതിചിന്തയും ഭേദവിചാരവും വളർത്താനുള്ള സംഘടിത ശ്രമങ്ങളും നമ്മുടെ സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നുണപ്രചാരണത്തിന്റെ ഫാക്ടറികളായി കേരളത്തിലെ ചില മാധ്യമങ്ങളെങ്കിലും മാറിയിട്ടുണ്ട് എന്നത് കാണാതിരുന്നുകൂടാ.
ഈ സാഹചര്യത്തിൽ മലയാള മാധ്യമരംഗത്ത് ദേശീയതയുടെ പക്ഷത്ത് നിന്ന് ശരിയായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഏക മാധ്യമം ജന്മഭൂമിയാണ്. രാജ്യവ്യാപകമായി നടക്കുന്ന വികസന പ്രവർത്തനങ്ങളും ജനക്ഷേമകരമായ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാൻ ജന്മഭൂമി ശ്രദ്ധ ചെലുത്തുന്നു. ദേശീയ വിരുദ്ധവും സാംസ്കാരിക വിരുദ്ധവുമായ കൃത്രിമ വാർത്തകൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെ മ റികടന്ന് സത്യത്തെ ജനങ്ങളിലെത്തിക്കാനും ശരിയുടെ പാതയിൽ സമൂഹത്തെ നയിക്കാനും ജന്മഭൂമിയുടെ പ്രചാരം ശക്തിപ്പെടുത്തണം.
ദേശീയതയുടെ ശബ്ദമായി ഗ്രാമഗ്രാമാന്തരങ്ങളിലും നഗരങ്ങളിലും പുലർകാലങ്ങളിൽ എല്ലാ മലയാളികളുടെയും കൈയിൽ ജന്മഭൂമി എത്തണം. അതിനുള്ള പ്രയത്നത്തിലാണ് ഭാരതീയ ജതാപാർട്ടിയുടെ പ്രവർത്തകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: