ജന്മഭൂമി ഇന്ന് പ്രബലമായ ദേശീയതയുടെ പത്രമായി വളര്‍ന്നു കഴിഞ്ഞു. കേരളത്തില്‍ വിവിധ മതവിഭാഗങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന പത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ താല്‍പര്യങ്ങള്‍ മുന്നോട്ട് വയ്‌ക്കുന്ന പത്രങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമെല്ലാം ചേര്‍ന്ന അതിപുരാതനമായ രാജ്യമായ ഭാരതത്തിന്റെ മുഴുവന്‍ താല്പര്യങ്ങളുടെയും കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള ഒരു പത്രം ഉണ്ടായിരുന്നില്ല. അങ്ങനെ വന്ന അവസരത്തിലാണ് ജന്മഭൂമി എന്ന പേരില്‍ ഒരു പത്രം ആരംഭിച്ചത്.
കണ്ണൂരില്‍ ഒരു പത്രം നടത്തിയിരുന്ന ദേശീയ വികാരമുള്ള പത്രാധിപരെയാണ് എഡിറ്ററാക്കി എറണാകുളത്തു നിന്നാണ് പത്രം ആരംഭിച്ചത്. പിന്നീട് വിപുലമായ പത്രമായി ജന്മഭൂമി മാറി. ഹിന്ദുവിന്റെയോ ക്രിസ്ത്യാനിയുടെയോ മുസ്ലീമിന്റെയോ പത്രമല്ലാതെ ദേശീയ താല്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പത്രമായാണ് ജന്മഭൂമി ആരംഭിച്ചത്. പ്രബലമായ ദേശീയതയുടെ വക്താവായി മാറിയ ജന്മഭൂമി ഇന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നു. മാധ്യമ ലോകത്ത് ഒഴിവാക്കാനാകാത്ത സ്വാധീനമായി ജന്മഭൂമി മാറി.
ജന്മഭൂമിയെ ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് വളര്‍ത്താന്‍ നാം സംഘടിതരായി ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണം. ജന്മഭൂമി പ്രചാരണത്തിന് നാം ഓരോരുത്തരും കൈകോര്‍ക്കണം.
ഒ. രാജഗോപാൽ (മുൻ കേന്ദ്രമന്ത്രി, മുതിർന്ന ബിജെപി നേതാവ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: