തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 11 മണി വരെ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യതയുളളത്.
രണ്ടു വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളിലെ തകരാര്‍ മൂലമാണ് വൈദ്യുതി നിയന്ത്രണത്തിന് സാഹചര്യമുണ്ടായത്.ജനങ്ങള്‍ വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇടുക്കി കൂടംകുളം നിലയങ്ങളിലെ ജനറേറ്റുകളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായത് വൈദ്യുതി ലഭ്യതയില്‍ പെട്ടെന്ന് കുറവ് വരാന്‍ ഇടയാക്കിയതാണ് കാരണം. വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: