ന്യൂദല്‍ഹി: ഇടതുപക്ഷ ഭീകരവാദവും (എല്‍ഡബ്ല്യുഇ) നക്സലിസവും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ അക്രമവും മരണവും എല്‍ഡബ്ല്യുഇ മേഖലകളില്‍ 2022 ല്‍ രേഖപ്പെടുത്തിയത്തെന്നും അദേഹം പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപദേവേന്ദ്ര ഫഡ്നാവിസ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന് മോഹന്‍ റെഡ്ഡി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എന്നിങ്ങനെ എല്ലാ നക്സല്‍ ബാധിത സംസ്ഥാനങ്ങളുടെയും നേതാക്കളുടെ സാന്നിധ്യത്തില്‍ ദേശീയ തലസ്ഥാനത്ത് നടന്ന ഇടതുപക്ഷ തീവ്രവാദത്തെക്കുറിച്ചുള്ള അവലോകന യോഗത്തിലാണ് അമിത് ഷായുടെ പ്രസ്താവന.
Chaired the Review Meeting on Left Wing Extremism in New Delhi today.
Under the leadership of PM @narendramodi Ji our security forces have shrunk the sphere of operations of Left Wing Extremists to merely two states. Now it is time for the final push to eliminate this scourge… pic.twitter.com/JtrOYvMibK
— Amit Shah (@AmitShah) October 6, 2023
നേരത്തെ നക്സല്‍ വാദം മനുഷ്യരാശിക്ക് ഒരു ശാപമാണെന്നും ഇടത് ഭീകരവാദ എല്ലാ രൂപങ്ങളെയും വേരോടെ പിഴുതെറിയാന്‍ നരേന്ദ്രമോദി നേതൃത്ത്വം നല്ക്കുന്ന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദേഹം ട്വീറ്റ് ചെയ്തിരുന്നു.
െ്രെടബല്‍ അഫയേഴ്സ് മന്ത്രി അര്ജുന് മുണ്ട, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്; കേന്ദ്ര ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സഹമന്ത്രി അശ്വിനി ചൗബെ. വാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിന്‍ ചൗഹാന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: