ഡോ. കെ. മുരളീധരന് നായര്‍
വീടിന്റെ വടക്കുഭാഗത്ത് വലിയൊരു കൂവളമുണ്ട്. പണ്ട് അതിന്റെ ചുവട്ടില്‍ വിളക്കു കത്തിക്കുമായിരുന്നു. ഇപ്പോള്‍ അത് ഇല്ല. കാരണം കുറേ വര്‍ഷങ്ങളായി പ്രസ്തുത വീട് വാടകയ്ക്ക് കൊടുത്തിരുന്നു. ഇപ്പോള്‍ വീട്ടുകാര്‍ താമസിക്കാന്‍ തിരികെയെത്തി. പഴയതുപോലെ പ്രസ്തുത മരത്തിന്റെ ചുവട്ടില്‍ വിളക്കു കത്തിക്കുന്നതില്‍ അപാകത ഉണ്ടോ?
മുന്‍കാലങ്ങളില്‍ വിളക്കു കത്തിച്ചുകൊണ്ടിരുന്നത് നിറുത്തിയിട്ട് വീണ്ടും വിളക്ക് കത്തിക്കുന്നതില്‍ ദോഷമില്ല. എന്നാല്‍, ഇനി ഇത് തുടര്‍ന്ന് പരിപാലിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രം വിളക്കു കത്തിച്ചാല്‍ മതിയാകും.
ഒരു ഗൃഹത്തിന്റെ കൂടെ പുതിയതായി തെക്കുഭാഗത്ത് മുറികള്‍ ഇറക്കാമോ?
മറ്റു ഭാഗങ്ങളില്‍ മുറി ഇറക്കുന്നതുപോലെയല്ല, തെക്കുഭാഗത്ത് മുറി ഇറക്കേണ്ടത്. ഇങ്ങനെ ചെയ്യുംമുമ്പ് ഒരു വാസ്തുവിദഗ്ധന്റെ സേവനം ഉപയോഗപ്പെടുത്തണം.
വീടിന്റെ ഗേറ്റ് ഏതൊക്കെ ഭാഗങ്ങളിലാകാം?
കിഴക്ക് ദര്‍ശനമായി നില്ക്കുന്ന വീടിന് കിഴക്ക് കിഴക്കുവടക്കു ഭാഗത്തും തെക്ക് ദര്‍ശനമാണെങ്കില്‍ തെക്കുകിഴക്കുഭാഗത്തും പടിഞ്ഞാറാണെങ്കില്‍ പടിഞ്ഞാറുവടക്കുഭാഗത്തും വടക്കാണെങ്കില്‍ വടക്കുകിഴക്കുഭാഗത്തും ഗേറ്റ്സ്ഥാപിക്കുക.
വീടിന്റെ വാട്ടര്‍ടാങ്ക്, ചെറിയ കുളം എന്നിവ എവിടെ സ്ഥാപിക്കണം?
വാട്ടര്‍ടാങ്ക് വടക്കുഭാഗത്താണ് സ്ഥാപിക്കേണ്ടത്. അടുക്കള ഏതു ഭാഗത്തു വന്നാലും സിങ്ക് സ്ഥാപിക്കുമ്പോള്‍ ആ മുറിയുടെ വടക്കുഭാഗത്തു തന്നെയായിരിക്കണം.
കോണ്‍ക്രീറ്റ് വീടുകള്‍ക്ക് മുന്‍വശത്തെ പ്രധാനവാതിലിനു നേരെ ഗേറ്റ് വരുന്നത് ദോഷമാണോ?
നേര്‍ക്കുനേര്‍ പ്രധാനവാതിലും കൊട്ടിയമ്പലവും കൊടുക്കുന്നത് പണ്ടത്തെ ആരൂഢക്കണക്കില്‍ പണികഴിപ്പിച്ച വീടുകള്‍ക്കാണ്. ഇന്നത്തെ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് ഇതിന്റെ ആവശ്യമില്ല. മറിച്ച് കോണ്‍ക്രീറ്റ് വീടുകള്‍ക്ക് പ്രധാന വാ തില്‍ വഴി കടക്കുന്ന ഊര്‍ജ്ജപ്രവാഹം വീടിന്റെ എല്ലാ ഭാഗത്തും എത്തിച്ചേര്‍ന്ന് ഔട്ടായിപ്പോകുന്നതാണ് ഉത്തമം. നേര്‍ക്കുനേര്‍ വാതിലും ജനലും കൊടുത്താല്‍, നിന്ന ഊര്‍ജ്ജത്തെ വന്ന ഊര്‍ജ്ജം തള്ളി പുറത്താക്കും. അങ്ങനെയുള്ള വീടുക ളില്‍ ഐശ്വര്യക്കുറവുണ്ടാവുകയും അസുഖങ്ങള്‍ കൂടുതലായി വന്നുപെടുകയും സമ്പത്ത് ക്ഷയിക്കുകയും ചെയ്യും. പണ്ട് വാസ്തുശാസ്ത്രഗ്രന്ഥങ്ങള് എഴുതിയുണ്ടാക്കിയ കാലത്ത് കോണ്‍ക്രീറ്റ് വീടുകള്‍ നിലവിലില്ലായിരുന്നു. അക്കാലത്ത് മരങ്ങള്‍ കൊണ്ടുണ്ടാക്കിയ വീടുകളാണ് ഉണ്ടായിരുന്നത്. ശാസ്ത്രീയമായി വാസ്തുശാസ്ത്രപരമായ പല കണക്കുകളും കോണ്‍ക്രീറ്റ് വീടുകള്‍ക്ക് എടുക്കാവുന്നതും എന്നാല്‍, ചില കണക്കുകള്‍ കോണ്‍ക്രീറ്റ് വീടിന് ആവശ്യമില്ലാത്തതുമാകുന്നു. വാസ്തുശാസ്ത്രം അന്ധവിശ്വാസമല്ല, പരിപൂര്‍ണ്ണമായി ശാസ്ത്രാധിഷ്ഠിതമാണ്. സൂര്യനാ ണ് പിതാവ്. സൂര്യനില്‍നിന്നു കിട്ടുന്ന ഭൗമോര്‍ജ്ജം പ്രാപഞ്ചികോര്‍ജ്ജം, ലൈറ്റ്നിംഗ്, എയര്പാസിംഗ് എന്നിവയാണ് ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനം.
വീടുവയ്ക്കുവാന്‍ പോകുന്നു വസ്തുവിന്റെ കിഴക്കുഭാഗത്ത് വടക്കു നിന്നും നിന്നും തെക്കോട്ട് ഒരു തോടു പോകുന്നു. അതുപോലെ പടിഞ്ഞാറുഭാഗത്ത് ഒരു ചെറിയ ക്ഷേത്രമുണ്ട്. ഇവിടെ വീട് വയ്ക്കുവാന്‍ നല്ലതല്ലെന്ന് പറയുന്നു. ശരിയാണോ?
വയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ ഭൂമി വാസ്തുശാസ്ത്രപരമായി നല്ലതല്ല. കാരണം വസ്തുവിന്റെ വശത്തുകൂടി വടക്കുനിന്ന് തെക്കോട്ട് ജലം ഒഴുകുന്നുണ്ട്. ഇത് നല്ലതല്ല, കൂടാതെ വസ്തുവിന്റെ പടിഞ്ഞാറുഭാഗത്ത് ക്ഷേത്രവും ഉണ്ട്. കാലം കുറേ കഴിയുമ്പോള്‍ ചെറുതായിരുന്ന ഈ ക്ഷേത്രം വലുതാകാന്‍ സാദ്ധ്യത ഉണ്ട്. അപ്പോള്‍ അവിടെ പല ഉപപ്രതിഷ്ഠകളും വരും. അതിനാല്‍ പ്രസ്തുത സ്ഥലം ഒഴിവാക്കുന്നതാണ് നല്ലത്.
വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ മഴവെള്ളം പുറത്തേക്കു വിടുന്നത് ഏതൊക്കെ ദിക്കിലൂടെയാകണം?
കിഴക്കോ വടക്കോ ആയിരിക്കണം ഒഴുക്കിവിടേണ്ടത്. അതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ പടിഞ്ഞാറാകുന്നതിലും തെറ്റില്ല. ഒരു കാരണവശാലും തെക്കോട്ട് വിടരുത്. അങ്ങനെ സംഭവിച്ചാല്‍ വീടിന്റെ സര്‍വൈശ്വര്യങ്ങളും നശിക്കും.
ഒന്പതുവര്ഷം പഴക്കമുള്ള വീടിന്റെ തെക്കുപടിഞ്ഞാറു ഭാഗത്താണ് അടുക്കള. വീട്ടില്‍ താമസം ആയ ശേഷം ഗൃഹനാഥയ്ക്ക് എന്നും അസുഖമാണ്. ഇത് കന്നിമൂലയില്‍ അടുക്കള വന്നിട്ടാണ് എന്നു പറയുന്നു. ശരിയാണോ? പരിഹാരം എന്താണ്?
ഒരു വീടിനെ സംബന്ധിച്ച് ഒരിക്കലും കന്നിമൂലയില്‍ അടുക്കള വരരുത്. ഇത് രാഹുവിന്റെ സ്ഥാനമാണ്. വാസ്തുദേവന്റെ പാദം വരുന്ന ഭാഗമാണ്. ഇവിടെ അടുക്കള വന്നാല്‍ സ്ത്രീകള്‍ക്ക് മാരകമായ അസുഖങ്ങള്‍ വന്നുപെടാം. ഒരു വീട്ടില്‍ അടുക്കളയ്ക്ക് ഒന്നാം സ്ഥാനം തെക്കുകിഴക്ക് അഗ്നികോണാണ്. രണ്ടാം സ്ഥാനം വടക്കുപടിഞ്ഞാറ് വായുകോണാണ്. മൂന്നാം സ്ഥാനം വടക്കുകിഴക്ക് ഈശാനകോണാണ്. കന്നിമൂലയില്‍ ഉള്ള അടുക്കള അവിടെ നിന്ന് വടക്കുപടിഞ്ഞാറുഭാഗ ത്തേക്കു മാറ്റുക. നിലവില്‍ അടുക്കളയിരിക്കുന്ന ഭാഗം ഒരു മുറിയാക്കി മാറ്റാം.
തെക്കുപടിഞ്ഞാറുഭാഗം കോണ്കട്ടായിട്ടാണ് വീട് പണിഞ്ഞിട്ടുള്ളത്. സ്ഥലം ആ രീതിയില്‍ വന്നതുകൊണ്ടാണ് ഇങ്ങനെ പണിഞ്ഞത്. മൂന്നുവര്‍ഷം മാത്രമാണ് വീടിനു പഴക്കം. വീട്ടില്‍ താമസം തുടങ്ങിയശേഷം മനഃസമാധാനം ഇല്ലാത്ത അവസ്ഥയാണ്. മാറിമാറി ഓരോരുത്തര്‍ക്കും എന്നും അസുഖമാണ്. എന്താണ് പ്രതിവിധി?
വീടിന്റെ കന്നിമൂലയ്ക്കാണ് അപാകത. തെക്കുപടിഞ്ഞാറ് സ്ഥലം ഇല്ലാത്തതുകൊണ്ടാണ് കോണ്‍ കട്ടായി പണിഞ്ഞതെന്ന് മനസ്സിലായി. എന്നാല്‍, കന്നിമൂലഭാഗവും വടക്കുകിഴക്ക് ഈശാനകോണും ഒരിക്കലും കോണ്‍ കട്ടായി പണിയരുത്. ട വീടിന്റെ ഊര്ജ്ജലെവലിനുതന്നെ അപാകത സംഭവിക്കും. ഇതില്‍ വസിക്കുന്നവര്‍ക്ക് ജീവിതപരാജയം നിത്യസംഭവമായിരിക്കും. പല രീതിയിലുള്ള അപകടങ്ങള്‍ ഇങ്ങനെയുള്ള വീടുകളില്‍ സംഭവിക്കാറുണ്ട്. കോണ്കട്ടായി ഇരിക്കുന്ന ഭാഗം നേരേയാക്കണം.
ആരൂഢക്കണക്കില്‍ പണികഴിപ്പിച്ച വീടിന്റെ വാസ്തുശാസ്ത്രപരമായ കണക്കുകള്‍ കോണ്‍ക്രീറ്റ് വീടുകള്‍ക്ക് എടുക്കുവാന്‍ പാടില്ലെന്നു പറയുന്നതെന്തുകൊണ്ട്?
പണ്ടത്തെ ആരൂഢക്കണക്കില്‍ പണികഴിപ്പിച്ചിട്ടുള്ള വീടിന്റെ ചുറ്റളവ് കൃത്യമായിരിക്കും. ഈ കണക്ക് കോണ്‍ക്രീറ്റ് വീടുകള്‍ക്ക് ശരിയാകില്ല. ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം എന്നീ അഞ്ച് അവസ്ഥകള്‍ വീടിനുണ്ട്. ഒരിക്കലും മരണച്ചുറ്റിന്റെ കണക്കില്‍ വീടിന്റെ ചുറ്റളവ് വയ്ക്കാറില്ല. ഓടിട്ട വീടിന്റെ ഓടുകള്ക്കിടയില്ക്കൂടെയും തട്ടുകള്ക്കിടയില്ക്കൂടെയും ഊര്‍ജ്ജപ്രവാഹം വീടിനുള്ളിലേയ്ക്ക് കടന്നുവരും. എന്നാല്‍, കോണ്‍ക്രീറ്റ് വീടുകള്‍ക്ക് ഇത് ഉണ്ടാകുന്നില്ല.
വീടിന്റെ ഉപരിതലത്തില്‍നിന്നും സൈഡില്‍നിന്നും മാത്രമേ കോണ്‍ക്രീറ്റ് വീടിന് ഊര്‍ജ്ജപ്രവാഹം കിട്ടൂ. അതുകൊണ്ടാണ് പണ്ടത്തെ ആരൂഢക്കണക്കില്‍ പണിഞ്ഞ വീടുകളും കോണ്‍ക്രീറ്റ് വീടുകളും ഒരേ കണക്കില്‍ എടുക്കാന്‍ പാടില്ലെന്നു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: