കോഴിക്കോട്: സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന അവലോകന യാത്ര പ്രഹസനവും ധൂര്‍ത്തുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കോഴിക്കോട് മാരാര്‍ജി ഭവനില്‍ നടന്ന കര്‍ഷക മോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ കഴിവ്കേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനുള്ള പി ആര് വര്‍ക്കിന്റെ ഭാഗമാണ് അവലോകന യാത്ര. തിരുവനന്തപുരത്തിരുന്ന് വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിളിച്ച് നടത്തേണ്ട അവലോകനം വിനോദ യാത്രയാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും ലക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് പൊടിച്ചുകളയാന്‍ മാത്രമേ ഇത്തരം യാത്രകള്‍ ഗുണം ചെയ്യൂ. കഴിവുകെട്ട സര്‍ക്കാരെന്ന അപഖ്യാതി ഇല്ലാതാക്കാന്‍ ഈ പ്രഹസനം മതിയാകില്ലെന്നും എം.ടി. രമേശ് പറഞ്ഞു. തട്ടം വിവാദത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം അനില്‍ കുമാര്‍ നേരം വെളുക്കുംമുമ്പ് നിലപാട് തിരുത്തിയത് സിപി
എമ്മിന്റെ മുസ്ലീം പ്രീണനത്തിന്റെ ഭാഗമാണ്. സമസ്തയും മുസ്ലിം സംഘടനകളും കണ്ണുരുട്ടിയപ്പോള്‍ സിപിഎം നേതൃത്വം ഭയന്നു.
ഗണപതി ഭഗവാനെതിരെ മിത്ത് പരാമര്‍ശം നടത്തിയ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇതുവരെ പരാമര്‍ശം പിന്‍വലിച്ചിട്ടില്ല. ഷംസീറിനെ തിരുത്താന്‍ നേതൃത്വം ഇടപെട്ടതുമില്ല. വിഷയത്തില്‍ എന്‍എസ്എസ് നേതൃത്വം അതിശക്തമായ പ്രതിഷേധം അറിയിച്ചിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി കുലുങ്ങിയില്ല. അനില്‍ കുമാറിനും ഷംസീറിനും സമസ്തയ്ക്കും എന്‍എസ്എസിനും സിപിഎമ്മില്‍ രണ്ട് നീതിയാണെന്ന് ജനം തിരിച്ചറിയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: