പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് നവംബര്‍ ഏഴിന് തുടക്കമാകും. ചടങ്ങ് ചിട്ടയോടെയും ഏകോപനത്തോടെയും നടത്തുന്നതിന് നാല് ക്ഷേത്രങ്ങളുടെയും ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനം എടുത്തു. വേദ ആഗമ ആചാര വിധി പ്രകാരമാണ് രഥോത്സവ ചടങ്ങുകള്‍ നടക്കുന്നത്. 17-നാകും സമാപനം.
നവംബര്‍ ഏഴിന് വൈകിട്ട് നടക്കുന്ന വാസ്തുബലി ചടങ്ങുകളെ തുടര്‍ന്ന് എട്ടിന് രാവിലെ നാല് ക്ഷേത്രങ്ങളിലും രഥോത്സവ കൊടിയേറ്റം നടക്കും. ഉത്സവ ദിനങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പ്രമുഖ വേദപണ്ഡിതരുടെ ചതുര്‍വേദ പാരായണം നടക്കും. ക്ഷേത്ര ദേവതകള്‍ക്ക് ജപഹോമ അര്‍ച്ചന അഭിഷേകങ്ങളും ഉത്സവമൂര്‍ത്തികളുടെ രഥവീഥിയിലൂടെയുള്ള എഴുന്നള്ളത്ത് നടക്കും.
12-ന് അര്‍ദ്ധരാത്രി അഞ്ചാം തിരുനാള്‍ പല്ലക്ക് രഥസംഗമ ചടങ്ങുകള്‍ ജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. നവംബര്‍ 14,15,16 തീയതികളിലാണ് ആറ് രഥങ്ങളുടെ ഗ്രാമപ്രയാണം നടക്കുക. 16-ന് വൈകിട്ടാണ് രഥ സംഗമം നടക്കുക. നവംബര്‍ 17ന് ആറാട്ടും കൊടിയിറക്കവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: