തന്റെ ട്വിറ്ററിലെ ബയോഗ്രഫിയിൽ ഉൾപ്പെടുത്താത്ത ലിയോ ഉൾപ്പെടുത്തി ലോകേഷ് കനകരാജ് ചിത്രം പുറത്തു വിട്ടു .നേരത്തെ ട്വിറ്ററിൽ ലിയോയെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് ലോകേഷ് ചിത്രം ഉപേക്ഷിച്ചു എന്ന വാർത്ത പ്രചരിച്ചിരുന്നു .ആരാധകർക്ക് ആശ്വാസമേകി ലിയോയും ലോകേഷ് കനകരാജ് തന്റെ ബയോഗ്രാഫിക്കൊപ്പം ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
സിനിമകള്‍ പൂര്‍ത്തിയായത് മാത്രമായിരുന്നു സംവിധായകൻ ലോകേഷ് കനകരാജ് ബയോഗ്രാഫിയില്‍ സാധാരണയായി ചേര്‍ക്കാറുള്ളത്. ലിയോയുടെ സെൻസര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഇപ്പോള്‍ ലോകേഷ് കനകരാജ് ട്വിറ്ററില്‍ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. ലിയോയുടെ സെൻസറിംഗ് പൂര്‍ത്തിയായെന്ന് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജാണ് ആരാധകരോട് വ്യക്തമാക്കിയതും.ചോര നിറത്തിലുള്ള പോസ്റ്ററുകള്‍ പുറത്തുവിട്ടതിനാല്‍ ചിത്രം മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാകും എന്ന സംശയവും ഉണ്ടായിരുന്നു .എന്നാൽ അതെല്ലാം നീക്കി എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാനാകുന്നതാണ് എന്ന് സെൻസര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതില്‍ വിജയ് ആരാധകര്‍ ആവേശത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക