ജോധ്പൂര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ജോധ്പൂരില്‍ വിവിധ മേഖലകളിലായി അയ്യായിരം കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
ജോധ്പൂരിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 350 കിടക്കകളുള്ള ട്രോമ സെന്റര്‍ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്ക്, പ്രധാനമന്ത്രി – ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴില്‍ ഏഴ് ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍ എന്നിവയുടെ തറക്കല്ലിട്ടു. ജോധ്പൂര്‍ വിമാനത്താവളത്തില്‍ 480 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അത്യാധുനിക പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വികസനത്തിനും മോദി തറക്കല്ലിട്ടു. ഐഐടി ജോധ്പൂര്‍ കാമ്പസിനും രാജസ്ഥാനിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ നവീകരിച്ച അടിസ്ഥാന സൗകര്യങ്ങളും അദ്ദേഹം നാടിന് സമര്‍പ്പിച്ചു.
ഒന്നിലധികം റോഡ് വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും മറ്റ് രണ്ട് റെയില്‍ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുകയും ചെയ്തു. ജയ്സാല്‍മീറിനെ ദല്‍ഹിയുമായി ബന്ധിപ്പിക്കുന്ന പുതിയ ട്രെയിന്‍ – റൂണിച്ച എക്സ്പ്രസ്, മാര്‍വാര്‍ ജംഗ്ഷനെ ഖാംബ്ലി ഘട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ പൈതൃക ട്രെയിനും ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ പ്രധാനമന്ത്രി രാജസ്ഥാനില്‍ ഫ്ലാഗ് ഓഫ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: