കൊൽക്കത്ത: അനധികൃത നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ രത്തിൻ ഘോഷിന്റെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. നേരത്തെ മധ്യംഗ്രാം മുനിസിപ്പാലിറ്റി ചെയർമാനായി ഇരുന്നപ്പോൾ രത്തിൻ ഘോഷ് നിയമനത്തിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയിഡ് നടത്തുന്നത്.
ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് 1500 ഓളം പേരെ വിവിധ പോസ്റ്റുകളിലായി നിയമിച്ചു. ഇതിന് വൻ തോതിൽ പണം കൈപ്പറ്റിയെന്നുമാണ് പരാതി. കൂടാതെ സർക്കാർ ജോലികളിൽ യോഗ്യത ഇല്ലാത്ത ഉദ്യോഗാർത്ഥികളെ നിയമിച്ചതിലും മന്ത്രിയ്‌ക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.കള്ളപ്പണം വെളുപ്പിക്കുന്നതിൽ മന്ത്രിയ്‌ക്കും പങ്കുണ്ടെന്ന ആരോപണത്തിൽ കൊൽക്കത്തയിലെ 13 സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
റെയ്ഡിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ മറ്റ് തൃണമൂൽ നേതാക്കൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇ.ഡി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: