Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍: പാര്‍ട്ടിയില്‍ ഭിന്നത ശക്തം; ഒറ്റപ്പെട്ട് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2023, 03:06 am IST
in Kerala

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ സിപിഎം പൂര്‍ണമായും ഒറ്റപ്പെട്ടു. പാര്‍ട്ടിക്കാരായ സാധാരണക്കാര്‍ പോലും പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്ന് മാത്രമല്ല, തട്ടിപ്പിന്റെ പേരില്‍, പാര്‍ട്ടിയിലെ ഭിന്നത അങ്ങേയറ്റം കടുക്കുകയും ചെയ്തിട്ടുണ്ട്.
ബിജെപി നേതാവും ജനപ്രിയ താരവുമായ സുരേഷ്ഗോപിയുടെ പദയാത്ര കൂടി കഴിഞ്ഞതോടെ പാര്‍ട്ടിയുടെ ഒറ്റപ്പെടല്‍ പൂര്‍ണമായി. പദയാത്രയ്‌ക്ക് ലഭിച്ച, കക്ഷിരാഷ്‌ട്രീയത്തിന് അതീതമായ പിന്തുണയും ജനശ്രദ്ധയും പാര്‍ട്ടിക്കാരെ അലോസരപ്പെടുത്തിയിട്ടുമുണ്ട്. സിപിഎം നേതാക്കളുടെ പ്രതികരണങ്ങളില്‍ ഇത് തെളിഞ്ഞുകാണാം.

കഴിഞ്ഞ ആറേഴു വര്‍ഷമായ കരുവന്നൂര്‍ അഴിമതി പാര്‍ട്ടി മൂടിപ്പൊതിഞ്ഞു വച്ച് നേതാക്കളെ സംരക്ഷിച്ചുവരികയായിരുന്നു. ഇ ഡി വന്നതോടെ ഈ സംരക്ഷണം അസാധ്യമായി. അങ്ങനെ പകച്ചുനില്‍ക്കുമ്പോള്‍ വന്ന പദയാത്ര പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി അത്ര ചെറുതല്ല. എവിടെ നിന്നെങ്കിലും കുറേ പണം കരുവന്നൂരില്‍ എത്തിച്ച് കുറേപേര്‍ക്കെങ്കിലും നല്‍കി തലയൂരാനുള്ള ശ്രമത്തിനു പിന്നില്‍ ഈ ഭയമാണ്. 50 കോടി പലയിടങ്ങളില്‍ നിന്ന് സംഘടിപ്പിക്കുമെന്നാണ് കഴിഞ്ഞദിവസം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്.

പണം പോയി തകര്‍ന്നവര്‍ പാര്‍ട്ടിയെ കൈവെടിഞ്ഞുവെന്നു മാത്രമല്ല, ഈ വമ്പന്‍ തട്ടിപ്പു കണ്ട് ഞെട്ടിത്തരിച്ച മറ്റു പ്രവര്‍ത്തകര്‍ക്കും ഇതില്‍ രോഷമുണ്ട്. പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ നിത്യേന മൂന്നു നേരം നല്‍കുന്ന ക്യാപ്സൂളുകള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം ഒരൊറ്റ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിച്ചിട്ടില്ല. അതിനോടുള്ള പ്രതികരണം നോക്കിയാല്‍ മാത്രം മതി ഇത്തരം ക്യാപ്സൂളുകളോട് എത്രയധികം എതിര്‍പ്പുയര്‍ന്നു കഴിഞ്ഞുവെന്ന് മനസിലാക്കാന്‍. കണ്ണന്‍ പഴയ സിഎംപിക്കാരനാണെന്ന് വരുത്തി കൈകഴുകാനുള്ള നീക്കവും തകര്‍ന്നടിഞ്ഞു.
ഈ വിഷയത്തില്‍ പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ നെടുകെ പിളര്‍ന്ന അവസ്ഥയിലാണ്. ക്യാപ്സൂളുകള്‍ നല്‍കുന്ന നേതാക്കള്‍ ഒരുവശത്തും പ്രവര്‍ത്തകര്‍ മറുവശത്തും എന്ന നിലയ്‌ക്ക്.

നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് ഒരു മിനിറ്റു പോലും ആയുസില്ലാത്ത അവസ്ഥയാണ്. മാത്രമല്ല ഇ ഡി വന്നതിനാലാണ്, ബാങ്കില്‍ പ്രശ്നമുണ്ടെന്ന് പാര്‍ട്ടി സമ്മതിക്കുകയെങ്കിലും ചെയ്തതെന്നും പ്രവര്‍ത്തകരും ജനങ്ങളും വിശ്വസിക്കുന്നു. കുറച്ചു പണം സംഘടിപ്പിച്ച് നിക്ഷേപര്‍ക്ക് നല്‍കാനുള്ള നീക്കം പോലും ഇ ഡി വന്ന പശ്ചാത്തലത്തിലാണെന്ന് അവര്‍ക്കറിയാം. ഇപ്പോള്‍ മാസപ്പടി, സ്വര്‍ണക്കടത്തു വിവാദങ്ങളെയും ജനങ്ങള്‍ കരുവന്നൂരിന്റെ പശ്ചാത്തലത്തിലാണ് നോക്കിക്കാണുന്നത്. മാസപ്പടിയും സ്വര്‍ണക്കടത്തും ഉണ്ടായിട്ടില്ലെന്ന് വിശ്വസിച്ചിരുന്ന കടുത്ത പാര്‍ട്ടി അണികള്‍ പോലും അവ നടന്നിട്ടുണ്ടാകാം എന്ന ചിന്തയിലേക്ക് മാറിക്കഴിഞ്ഞു.

Tags: Karuvannur Bank ScamCPM Alone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Editorial

കരുവന്നൂര്‍: തട്ടിപ്പിന്റെ കമ്യൂണിസ്റ്റ് മുഖം

Kerala

സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍; തെളിഞ്ഞാല്‍ അംഗീകാരം ചോദ്യം ചെയ്യപ്പെടും

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

Kerala

സിപിഎം നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി; തെളിവുകള്‍ ശക്തം, പാര്‍ട്ടിയുടെ വാദങ്ങള്‍ ദുര്‍ബലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.