പനച്ചിക്കാട്(കോട്ടയം): പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് 14 ന് തുടക്കമാകും. രാവിലെ 9 ന് നവരാത്രി കലോപാസനക്ക് ആരംഭം. ചലച്ചിത്ര താരം പ്രൊഫ.ബാബു നമ്പൂതിരി ഭദ്രദീപം തെളിക്കും. തുടര്‍ന്ന് 9.10 മുതല്‍ വൈകിട്ട് 3.50 സംഗീതക്കച്ചേരി. നാല് മുതല്‍ രാത്രി 12 വരെ ശാസ്ത്രീയനൃത്തം.
സംഗീത കച്ചേരികള്‍, ജലതരംഗ കച്ചേരി, ശാസ്ത്രീയനൃത്തങ്ങള്‍, ദേശീയ സംഗീത നൃത്തോത്സവത്തില്‍ കലാക്ഷേത്ര സുദര്‍ശനും ശാലുമേനോനും അവതരിപ്പിക്കുന്ന ഭരതനാട്യം. സിക്കില്‍ ഗുരുചരണ്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, ശ്രീലക്ഷ്മി ഗോവര്‍ദ്ധന്റെ കുച്ചിപ്പുടി, യു.പി.രാജു, യു. ജയവിഘ്നേശ്വര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മാന്‍ഡോലിന്‍ ഡ്യൂയറ്റ്. വൈ.ജി. ശ്രീലത നിക്ഷിതിന്റെ വീണക്കച്ചേരി എന്നിവ നടക്കും.
21 ന് ഉച്ചയ്ക്ക് 12 ന് സാരസ്വതം സ്കോളര്‍ഷിപ്പും കച്ഛപി പുരസ്കാര വിതരണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നി ര്‍വഹിക്കും. 6.30 ന് സംഗീത സരസ്വതി പുരസ്കാര സമര്‍പ്പണം. കലാമണ്ഡലം പള്ളം മാധവന് സ്മരണാര്‍ത്ഥം പനച്ചിക്കാട് ദേവസ്വം ഏര്‍പ്പെടുത്തിയ പുരസ്കാരം കലാമണ്ഡലം ഹരീഷ് കുമാറിന് നടി ശ്രീലത നമ്പൂതിരി സമര്‍പ്പിക്കും.
ദുര്‍ഗാഷ്ടമി ദിനമായ 22 ന് വൈകിട്ട് 6.30 ന് സരസ്വതീ നടയില്‍ വെള്ളി അങ്കി സമര്‍പ്പണം, ദീപാരാധന, ഗ്രന്ഥമെഴുന്നള്ളിപ്പ്, പൂജവയ്പ്പ്. മഹാനവമി ദിനമായ 23 ന് രാവിലെ 7 മുതല്‍ സംഗീത സദസ്സ്. 9.30 മുതല്‍ പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന ദക്ഷിണമൂകാംബിക സംഗീതോത്സവം. വിജയദശമി ദിനമായ 24 ന് പുലര്‍ച്ചെ 4 ന് പൂജയെടുപ്പ്. തുടര്‍ന്ന് വിദ്യാരംഭം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: