കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം. കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് പിടിയിൽ. 1399 ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ സംഘം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ജ്യൂസ് മെഷീനിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
പരിശോധനയ്ക്കിടെ മറ്റൊരു യാത്രക്കാരനിൽ നിന്നും കസ്റ്റംസ് സ്വർണം കണ്ടെടുത്തു. മലപ്പുറം സ്വദേശി അമീറിന്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: