തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി . തിരുവനന്തപെുരം ജില്ലയില്‍ കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എല്‍പിഎസ്, വെള്ളായണി ഗവ. എംഎന്‍ എല്‍പിഎസ് എന്നീ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂര്‍ സെന്റ് ജോണ്‍സ് യുപിഎസ്, തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍പിഎസ്, കിളിരൂര്‍ എസ്എന്‍ഡിപി എച്ച്എസ്എസ് എന്നീ സ്കൂളുകള്‍ക്കും വ്യാഴാഴ്ച അവധി നല്കി.
ചെങ്ങളം ഗവ. എച്ച്എസ്എസില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്കൂളിന് അവധി ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: