20 കോടി ഉപയോക്താക്കളെന്ന നാഴികകല്ല് പിന്നിട്ട് ഡിജിലോക്കര്‍. രേഖകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ അനുവദിക്കുന്ന ഓണ്‍ലൈന്‍ ഡോക്യുമെന്റ് സ്റ്റോറേജ് ആന്റ് ഷെയറിംഗ് പ്ലാറ്റ്ഫോമാണ് ഡിജി ലോക്കര്‍. ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പെയ്നിന് കീഴില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ പേപ്പര്‍ രഹിതമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സംവിധാനമാണ് ഡിജിലോക്കര്‍.
ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുള്ള ആര്‍ക്കും ഡിജിലോക്കറില്‍ അക്കൗണ്ട് എടുക്കാവുന്നതാണ്. ആധാറും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്യണമെന്ന് മാത്രം. DigiLocker വെബ്സൈറ്റായ digilocker.gov.in സന്ദര്‍ശിക്കുക. രജിസ്ട്രേഷന് പ്രക്രിയ ആരംഭിക്കുന്നതിന് ‘സൈന്‍ അപ്പ്’ അല്ലെങ്കില്‍ ‘രജിസ്റ്റര്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കുക. പരിശോധിച്ചുറപ്പിക്കുന്നതിനായി നല്‍കിയിരിക്കുന്ന നമ്പറില്‍ OTP ലഭിക്കും. ഛഠജ നല്കി ഡലെൃ ചമാലഉം പാസ്വേഡും സൃഷ്ടിക്കുക. ആധാര്‍ നമ്പര്‍ ഉപയോഗിച്ചോ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ ഡിജിലോക്കര്‍ അക്കൗണ്ട് ലിങ്ക് ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ ഉപയോക്തൃനാമവും പാസ്വേഡും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഡിജിലോക്കര്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയും.
ഡിജിലോക്കറുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍, ഡിജിലോക്കര്‍ അക്കൗണ്ടിന്റെ ഹോംപേജിലെ ‘ലിങ്ക് യുവര്‍ ആധാര്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ നമ്പര്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന ഛഠജ ഉപയോഗിച്ച് ഉറപ്പുവരുത്തുക. പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍, ഡിജിലോക്കര്‍ അക്കൗണ്ടിന്റെ ഹോംപേജിലെ ‘ലിങ്ക് യുവര്‍ പാന്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പാന്‍ നമ്പറും ജനന തീയതിയും നല്‍കുക. തുടര്‍ന്ന് പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ ‘സേവ്’ ക്ലിക്ക് ചെയ്യുക.
െ്രെഡവിംഗ് ലൈസന്‍സുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് ഡോക്യുമെന്റുകള്‍ എന്നിവ പോലുള്ള മറ്റ് പ്രധാന ഡോക്യുമെന്റുകള്‍ ലിങ്ക് ചെയ്യാന്‍ ഡിജിലോക്കര്‍ അക്കൗണ്ടിന്റെ ഹോംപേജിലെ ‘അപ്ലോഡ്’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പിഡിഎഫ്, ജെപിജി അല്ലെങ്കില്‍ പിഎന്‍ജി ഫോര്‍മാറ്റില്‍ രേഖകള്‍ അപ്ലോഡ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: