ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ അവസരം. ജിയോളജിസ്‌റ്റ്, ജിയോഫിസിസിസ്‌റ്റ്, കെമിസ്‌റ്റ് തസ്‌തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്‌തികയിലുമായി 56 ഒഴിവിലേക്കാണ് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ-2024 മുഖേനയാണു തിരഞ്ഞെടുപ്പ്.
21–32 പ്രായക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. അർഹർക്ക് ഇളവ് ലഭിക്കുന്നതാണ്. 200 രൂപയാണ് ഫീസ്. എസ്‌ബിഐ ശാഖയിലൂടെ നേരിട്ടും ഓൺലൈനായും അടയ്‌ക്കാം. സ്‌ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾ www.upsconline.nic.in എന്ന വെബ്സൈറ്റിൽ.
അവസാന വർഷ ഫലം കാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 18-ന് തിരുവനന്തപുരത്ത് വെച്ചാകും പ്രിലിമിനറി പരീക്ഷ. ജൂണിലെ മെയിൻ പരീക്ഷയ്‌ക്ക് ചെന്നൈയാണ് തൊട്ടടുത്ത കേന്ദ്രം. ∙വിജ്ഞാപനത്തിന്www.upsc.gov.in സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: