തിരുവനന്തപുരം: ഗോവയില്‍ നടക്കുന്ന 77 മത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരള ടീമിനെ നിജോ ഗില്‍ബെര്‍ട്ട് നയിക്കും.
ജി. സഞ്ജുവാണ് ഉപനായകന്‍.
ഈ മാസം 11 ന് ഗുജറാത്തിനെ നേരിട്ടു കൊണ്ടാണ് കേരളം കളത്തിലിറങ്ങുക. ടീമില്‍ 10 പുതുമുഖ താരങ്ങളാണുള്ളത്. ഈ മാസം 8 ന് ടീം കോഴിക്കോട് നിന്ന് ഗോവയിലേക്ക് യാത്ര തിരിക്കും.
നിലവില്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്. ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ് എന്നീ ടീമുകള്‍ക്കൊപ്പമാണ് കേരളം ആദ്യ റൗണ്ടില്‍ കളിക്കുന്നത്.
സതീവന്‍ ബാലനാണ് മുഖ്യ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: