ന്യൂദല്‍ഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി തുക എല്‍പിജി സിലിണ്ടറിന് 200 രൂപയില്‍ നിന്ന് 300 രൂപയായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്കി.
ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി തുക 100 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിനായി സര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ മാസം രക്ഷാബന്ധന് ദിനത്തില്‍ ഗാര്‍ഹിക പാചകവാതകത്തിന് 200 രൂപ കുറച്ച്, 900 രൂപയിലെത്തിച്ചു. എന്നാല്‍ ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ഇത് 700 രൂപയായിരുന്നുവെന്നും അദേഹം പറഞ്ഞു.
ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ഇപ്പോള്‍ സിലിണ്ടറിന് 100 രൂപ അധിക സബ്സിഡി ലഭിക്കും. ആഗസ്തില്‍ കേന്ദ്രമന്ത്രിസഭ എല്ലാ ഉപഭോക്താക്കള്‍ക്കും എല്‍പിജി ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന്റെ വില 200 രൂപ കുറച്ചിരുന്നു.
വര്‍ഷം 2023-24 മുതല്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷത്തേക്ക് 75 ലക്ഷം എല്‍പിജി കണക്ഷനുകള്‍ സാമ്പത്തികമായി അനുവദിക്കുന്നതിന് പിഎംയുവൈ വിപുലീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: