കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരം തിരികെ നല്കാന് ഹൈക്കോടതി നിര്‍ദേശം.ആധാരം മടക്കി നല്കാന് ഇ ഡിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ആധാരം മടക്കി നല്‍കാമെന്ന് ഇ ഡി വ്യക്തമാക്കി. ബാങ്കിന് അപേക്ഷ നല്കാന് പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു.
ബാങ്ക് അധികൃതര്‍ അപേക്ഷ നല്കിയാല് വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ മടക്കി നല്‍കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി അന്വേഷണത്തിന് ആവശ്യമായ ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസല്‍ ആധാരം തിരികെ നല്‍കണമെന്നും പറഞ്ഞു.
ആധാരം മടക്കി നല്‍കിയില്ലെന്ന് കാട്ടി നിക്ഷേപകന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. അതേസമയം ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്ന് ഇ ഡിക്ക് സംശയമുണ്ട്.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് സംസ്ഥാന സഹകരണ മന്ത്രി വി എന്‍ വാസവന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . പുനരുദ്ധാരണ നിധി ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: