കണ്ണൂര്‍: നഗരത്തിലും ജില്ലയുടെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും വരിസംഖ്യ കാമ്പയ്ന് നടന്നു. കണ്ണൂരില്‍ അഡ്വ. എം. കിഷോര്‍ കുമാറില്‍ നിന്ന് പണം സ്വീകരിച്ച് സംസ്ഥാന സെകട്ടറി അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജന. സെക്ര. ബിജു ഏളക്കുഴി, മേഖല സെക്ര. കെ.പി. അരുണ്‍ മാസ്റ്റര്‍, ജില്ല ട്രഷറര്‍ യു.ടി. ജയന്തന് എന്നിവര്‍ നേതൃത്വം നല്കി.
ഇരിട്ടി കാക്കയങ്ങാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്, ഹിന്ദു ഐക്യവേദി ഇരിട്ടി താലൂക്ക് സെക്രട്ടറി പ്രമോജ് മുഴക്കുന്നില്‍ നിന്ന് വരിസംഖ്യ സ്വീകരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് നഗരത്തില്‍ നടന്ന വാര്‍ഷിക വരിസംഖ്യാപദ്ധതിക്ക് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.സതീശന്, കാസര്‍കോട് മണ്ഡലം ജന.സെക്രട്ടറി ഗരുരുപ്രസാദ് പ്രഭു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: